fbpx
കേരളം

സംസ്ഥാനത്ത്‌ വീണ്ടും നിപ സ്ഥിരീകരണം; ആശങ്ക വേണ്ടന്ന് ആരോഗ്യ മന്ത്രാലയം

കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ ബാധിച്ചുവെന്ന് സ്ഥിരീകരിച്ചു. ഇടുക്കിയിലെ എന്‍ജിയറിംഗ് വിദ്യാര്‍ഥിക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. പരിശോധനാഫലം അനൌദ്യോഗികമായി സര്‍ക്കാരിനെ അറിയിച്ചു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 22 പേര്‍ നിരീക്ഷണത്തിലാണ്. തൃശൂരില്‍ മാത്രം ആറ് പേര്‍ നിരീക്ഷണത്തിലാണ്. കോഴിക്കോട് നിന്നും വിദഗദ്ധരായ ടീം കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നിന്നാകാം നിപ പടര്‍ന്നതെന്ന് തൃശൂര്‍ ഡി.എം.ഒ പറഞ്ഞു.
നിപാ കാലത്ത് കോഴിക്കോട് സേവനം അനുഷ്ടിച്ച ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സംഘം കൊച്ചിയിലേക്ക് പോകും. സംസ്ഥാനത്ത് എല്ലാ മെഡിക്കല്‍ കോളജുകള്‍ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് മീഡിയവണിനോട് പറഞ്ഞു.

നിപയുടെ ഉറവിടം ഇടുക്കിയില്‍ നിന്ന് സംശയിക്കുന്നതായി തൃശൂര്‍ ഡിഎംഒ ഡോക്ടര്‍ റീന പറഞ്ഞു. നിപ സ്ഥിരീകരിച്ച യുവാവിനോടൊപ്പം താമിസിച്ചിരുന്നത് 22 പേരാണ്. ഇവരില്‍ ആറ് പേര്‍ തൃശൂരിലുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണെന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പതിനൊന്നരക്ക് തൃശൂരില്‍ ജില്ലാ കലക്ടര്‍ അടിയന്തര യോഗം വിളിച്ചു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവില്‍ നിപയുടെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് രക്ത സാമ്ബിള്‍ പരിശോധനക്കായി അയച്ചത്. ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാലിലെ വൈറോളജി ലാബിലേക്കുമാണ് രക്ത സാമ്ബിള്‍ പരിശോധനക്കായി അയച്ചത്.

error: Content is protected !!