fbpx
ഇന്ത്യ

ദുബൈയിൽ വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം ഇത്രെയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി.മുരളീധരൻ

ദുബായിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. മന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി കേരളത്തിലെത്തിയവേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ദുബായിൽ വാഹനാപകടത്തിൽ 6 മലയാളികൾ മരിച്ചിരുന്നു. അവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. കൂടാതെ 4 ഓളം ഇന്ത്യക്കാരും മരിച്ചു. 3 പേര് ഗുരുതര പരിക്കുകളോടെ ആസ്പത്രിയിലുമുണ്ട്

 

പരിക്കേറ്റ മൂന്ന് പേർ ചികിത്സയിൽ തുടരുകയാണ്. അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അന്വേഷിച്ചു.

കൂടാതെ കേന്ദ്രവിദേശകാര്യ വകുപ്പ് എംബസി ഹെൽപ്പ്ലൈൻ നമ്പർ ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ഉത്സവകാലഘട്ടത്തിൽ വിമാനയാത്രാനിരക്ക് വർധിക്കുന്നതിനെക്കുറിച്ച് കേന്ദ്രവ്യോമയാന മന്ത്രിയുമായി ചർച്ചനടത്തിയതായി അദ്ദേഹം പറഞ്ഞു. അതോടൊപ്പം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ തൂക്കം നോക്കി നിരക്ക് നിശ്ചയിക്കുന്നതിനെതിരേയും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

error: Content is protected !!