fbpx
ഇന്ത്യ

മോദി വീണ്ടും അധികാരത്തിൽ വന്നത് നേരായ വഴിയിലൂടെയല്ല: രാഹുൽ ഗാന്ധി

അധികാരവും സമ്പത്തും ഉപയോഗിച്ചാണ് മോദി രണ്ടാമതും അധികാരത്തിലേറിയതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയുടേത് നേരിന്റെ വഴിയിലൂടെയുള്ള വിജയമല്ല. ജനങ്ങളിൽ പകയും വിദ്വേഷവും അദ്ദേഹം വളർത്തിയെന്നും രാഹുൽ ആരോപിച്ചു

മലപ്പുറം എടവണ്ണയിൽ നടത്തിയ റോഡ് ഷോയ്ക്കിടെ ജനങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. ഇതൊന്നും കൂടുതൽകാലം നിലനിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റ മൂല്യങ്ങൾകൊണ്ട് നമ്മൾ എല്ലാം നേരിടും. തന്നെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാരോട് നന്ദിയുണ്ടെന്നും രാഹുൽ പറഞ്ഞു.

error: Content is protected !!