fbpx
ദുബായ്

ദുബായ് ബസ് അപകടം: പുതിയ അപ്ഡേറ്റ്സ്

ദുബായ്: ഇന്ന് വെളുപ്പിന് ജമാലുദീന്റെ മൃതദേഹം കൊണ്ടുപോയി. ബാക്കിയുള്ള 11 ഇന്ത്യക്കാരിൽ എല്ലാവരുടെയും എംബാമിങ് ഇന്ന് നടക്കുകയും ഇന്ന് രാത്രിയോടെ മൃതദേഹങ്ങൾ കൊണ്ടുപോകുകയും ചെയ്യും. കോട്ടയം പാമ്പാടി സ്വദേശി വിമൽ കുമാറിന്റെ ഡോക്യൂമെന്റുകൾ ഒന്നുകൂടി ശെരിയാകാൻ ബാക്കിയുണ്ടെന്ന് അറിയുന്നു. എങ്കിലും അല്പസമയത്തിനകം എംബാമിംഗിന് എടുക്കുകയാണ് എന്ന്  ഇപ്പോൾ അറിയാൻ കഴിഞ്ഞു. അത് വൈകുന്നേരത്തിനുമുമ്പു ശെരിയാവുകയും  ഇന്ന് തന്നെ അയക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. ഏതായാലും രാത്രി 845 ന്റെ തിരുവനന്തപുരം ഫ്ലൈറ്റ് ബുക്ക് ചെയ്തു ടിക്കറ്റ് ഇഷ്യൂ ചെയ്തിട്ടുണ്ട്. തലശ്ശേരി സ്വദേശികളായ ഉമ്മർ , നബീൽ ( പിതാവും മകനും ) എന്നിവരുടെ മൃതദേഹങ്ങൾ എംബാമിങ് കഴിഞ്ഞശേഷം ആംബുലൻസിൽ എയർ പോർട്ടിലേക്ക് കൊണ്ടുപോയി. 3 മണിക്കുള്ള ഫ്ലൈറ്റിൽ നാട്ടിലേക്ക് കൊണ്ടുപോകും.

സന്നദ്ധ പ്രവർത്തകരും ഇന്ത്യൻ കോൺസുലേറ്റും ധൃത ഗതിയിൽ ഈ പ്രവർത്തനങ്ങളിലാണ്.

error: Content is protected !!