fbpx
ദുബായ്

ദേ പുട്ടിൽ ‘നാലുമണിക്കാറ്റ്’

നമ്മൾ മലയാളികൾക്ക് നാലു മണി എന്നത് വെറുമൊരു സമയസൂചനയല്ല, വെയിലാറിത്തുടങ്ങുന്ന നേരവുമല്ല, പകരം അത് ഒരു ചായയുടെ കാലമാണ്. ‘ചായക്കു കാലമായി’ എന്നൊരു പറച്ചിൽ തന്നെ പഴമക്കാർക്കിടയിൽ ഇപ്പോഴും നിലവിലുണ്ട്. ആ കാലം ഇങ്ങ് ദുബായിലും ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നു; ദേ പുട്ട് റെസ്റ്റോറന്റിലൂടെ.

‘ദേ മ്മടെ ചായക്കട’ എന്ന പേരിൽ റെസ്റ്റോറന്റിനോട് ചേർന്ന് 60- ഓളം ഇരിപ്പിടങ്ങളോട് കൂടിയ വിശാലമായൊരു വളപ്പ് ഒരുക്കിയെടുത്തു കൊണ്ടാണ് ആ നാലുമണി നേരത്തിനെ ഇവിടെ രാജകീയമായി കൂട്ടി കൊണ്ട് വന്നിരിക്കുന്നത്.

മേലാപ്പ് മാത്രമിട്ട്, യഥേഷ്ടം കാറ്റ് കയറിയിറങ്ങും വിധം ചുറ്റുപാടും തുറന്നിട്ടു കൊണ്ടും ചുറ്റിലും പച്ചപ്പ് പടർത്തി കൊണ്ടും നിർമിച്ച ഈ ഇടം ഫലത്തിൽ ഒരു കുളിരിന്റെ കൂടാരമായാണ് ഈ വേനലിൽ നമുക്കനുഭവപ്പെടുക. ഒരു ആൽത്തറയിൽ നാലു മണിക്കാറ്റേറ്റിരിക്കുന്ന സുഖത്തോടെ ഒരു ചൂട് പാൽചായ മെല്ലെ ഊതികുടിക്കുന്നതിനെപ്പറ്റി ഒന്നാലോചിച്ചു നോക്കൂ ..

ഇനി ആലോചിച്ചു സമയം കളയേണ്ട, വരൂ ..
ഇവിടുത്തെ സുഖപ്രദമായ അന്തരീക്ഷത്തിൽ ഇത്തിരി നേരം ചിലവഴിക്കാം. ഒപ്പം ഉണ്ണിയപ്പവും ഇലയടയും ചട്ടിപ്പത്തിരിയും മുതൽ കലത്തപ്പവും കട്ട്ലെറ്റും വരെയുള്ള തനി നാടൻ വിഭവങ്ങളും കഴിയ്ക്കാം

ഗുണമേന്മയുള്ള ഫ്രഷ് പാലും പഞ്ചസാരയും തേയിലയും പാകത്തിനു ലയിച്ചു ചേരുന്ന ഒരു നാടൻ സമാവർ ചായക്ക്‌ കേവലം ഒന്നര ദിർഹം മാത്രമേ വിലയുള്ളൂ എന്നതും ഇവിടുത്തെ ‘നാലുമണി വിശേഷങ്ങളെ’ കൂടുതൽ ജനകീയമാക്കിയിരിക്കുന്നു. മേൽ പറഞ്ഞ രുചിയേറിയ പലഹാരങ്ങൾക്കും ആനുപാതികമായി ആ വിലയേയുള്ളു. ഇങ്ങനെയെല്ലാമുള്ള പ്രതേകതകൾ കൊണ്ട് പലദിക്കിൽ നിന്നും ജോലി കഴിഞ്ഞ് കരാമ ബസ് സ്റ്റോപ്പുകളിലും ബുർജുമാൻ മെട്രോ സ്റ്റേഷനിലും ഇറങ്ങുന്നവരുടെയും സന്ധ്യാനേരവിശ്രമകേന്ദ്രമായി മാറിയിരിക്കുന്നു ഇപ്പോൾ ‘ദേ മ്മടെ ചായക്കട’.

അതു പോലെ, ദാഹശമനി എന്നതിനൊപ്പം ആരോഗ്യദായകവുമായ ലസ്സിയും ഫുൾജാർസോഡയും പല ഫ്ലേവറുകളിൽ ഇവിടെ ലഭ്യമാണ്. ഒപ്പം നെല്ലിക്ക, കക്കിരി, കുമ്പളങ്ങ, കാരറ്റ്, ബീറ്റ്റൂട്ട്, ജിഞ്ചർ എന്നിവയുടെ ഹെൽത്തി ജ്യൂസും. ചുരുക്കി പറഞ്ഞാൽ വ്യത്യസ്തത കൊണ്ട് ദേ പുട്ട് റെസ്റ്റോറന്റ്റ് ദുബായിലെ ഭക്ഷ്യരംഗത്ത് സൃഷ്ടിച്ച വൻ തരംഗത്തിന്റെ ഒരു തുടർചലനം പോലെ ‘ദേ മ്മടെ ചായക്കട’ യും കുറഞ്ഞ കാലത്തിനുള്ളിൽ ശ്രദ്ധേയമായി തീർന്നിരിക്കുന്നു.

error: Content is protected !!