fbpx
ദുബായ്

യുഎ ഇ യിലെ പുതിയ വിസിറ്റ് വിസാ നിയമത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുമ്പോൾ ഉപഭോക്താക്കൾ വഞ്ചിതരാകരുതെന്ന് കോസ്‌മോ ട്രാവൽ.

ഇതാദ്യമായി യുഎ യിൽ 18 വയസ്സിനു താഴെയുള്ളവർക്ക് മാതാപിതാക്കൾക്കൊപ്പം സന്ദർശിക്കുമ്പോൾ 30 ദിവസത്തെ ടൂറിസ്റ്റ് വിസ സൗജന്യമായി അനുവദിച്ച നിയമത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് യുഎ ഇ യിലെ ഏറ്റവും വലിയ ട്രാവൽ -ടൂർ നെറ്റ് വർക്കുകളിൽ ഒന്നായ കോസ്‌മോ ട്രാവൽ ഓർമിപ്പിച്ചു. സൗജന്യമായി വിസിറ്റ് വിസ കിട്ടുന്ന കാര്യം അറിഞ്ഞിരിക്കണമെന്നും ആധികാരികമായി അല്ലാതെ വിസക്കച്ചവടം നടത്തുന്ന ചിലർ വിരിക്കുന്ന ചൂഷണ വലയിൽ ഉപഭോകതാക്കൾ കുടുങ്ങി സമയവും കാശും നഷ്ടപ്പെടുത്തരുതെന്നും കോസ്‌മോ ട്രാവൽ മാനേജ്മെന്റ് അറിയിച്ചു.

ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെ യുഎ ഇ സന്ദർശിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ വർഷം യുഎ ഇ ഗവൺമെന്റ് പ്രഖാപിച്ച ഈ ആനുകൂല്യം ഇതാദ്യമായി നടപ്പാക്കാൻ പോകുന്ന സീസൺ ആണ് ഇപ്പോൾ വരുന്നത്.

ആധികാരികമായി വിസ സെർവീസുകൾ നടത്തിക്കൊടുക്കുന്ന സ്ഥാപനങ്ങളെ സമീപിച്ച് വേണം ഈ സർവീസ് പ്രയോജനപ്പെടുത്തേണ്ടതെന്ന് കോസ്‌മോ പറയുന്നു . വിസയ്‌ക്കൊപ്പം കുറഞ്ഞ നിരക്കിൽ എയർ ടിക്കറ്റുകളും ലഭ്യമാക്കുന്ന കോസ്‌മോ ട്രാവെലിന്റെ ഇടപാടുകൾക്ക്‌ കിട്ടിക്കൊണ്ടിരിക്കുന്ന ജനപ്രീതിയ്‌ക്ക് കോസ്‌മോ മാനേജ്മെന്റ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.ഏറ്റവും മികച്ച ഹോട്ടൽ അക്കമഡേഷൻ സർവീസും കോസ്‌മോ ട്രാവൽ ഒരുക്കുന്നു.

യുഎ ഇ യിൽ മാത്രം 27 ബ്രാഞ്ചുകൾ ഉള്ള കോസ്‌മോ ട്രാവൽ ഇപ്പോൾ ഒരു ഡസൻ ബ്രാഞ്ചുകളുമായാണ് ഷാർജയിൽ ഇടപാടുകാരെ സ്വീകരിക്കുന്നത്. കൂടുതൽ ബ്രാഞ്ചുകൾ ഉടൻ തുറക്കാൻ ഒരുക്കത്തിലുമാണ് . പത്താം വർഷത്തിലേക്ക് നടന്നടുക്കുന്ന കോസ്‌മോ ട്രാവൽ എയർ അറേബ്യ യുടെ ഗ്രൂപ്പിൽ വരുന്ന കമ്പനിയാണ് . ഒരു ലക്ഷത്തിലധികം ഹോട്ടലുകളിലും 100 ൽ അധികം എയർ ലൈനുകളുമായും ഔദ്യോഗിക ബന്ധം സൂക്ഷിക്കുന്ന കോസ്‌മോ ട്രാവെലിന്റെ ആസ്ഥാനം ഷാർജയാണ്. www.gocozmo .com മുഖേന എല്ലാ സെർവിസുകളും ബുക്ക് ചെയ്യാൻ അവസരമുണ്ട്.

error: Content is protected !!