അബൂദാബി

അബുദാബിയിൽ നിന്നും സ്പൈനിലേക്കൊരു ഫുട്ബോൾ യാത്ര.

അബുദാബി: ഫുട്ബോളിനെ കൂടുതലറിയാൻഅബുദാബിയിൽ നിന്നും സ്പൈനിലേക്കു ഒരുയാത്ര നടത്തുകയാണ് അബുദാബിയിലെസൺറൈസ് സ്കൂൾ.  തിരഞ്ഞെടുത്ത 18 താരങ്ങൾക്കാണ് ഈ സുവർണാവസരംലഭിച്ചിരിക്കുന്നത്. ഫുട്ബോൾ പ്രേമികളുടെപറുദീസിയായ മാഡ്രിഡിൽ മുന്ന് ഫുട്ബോൾമത്സരങ്ങളും തുടർന്ന്  പരിശീലനവുംനടത്തുമെന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ളപരിശീലനങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കാനുംറിയൽ മാഡ്രിഡ് താരങ്ങളുമായി ആശയ വിനിമയംനടത്താനും   അവസരമൊരുക്കിയിട്ടുണ്ടെന്ന്സ്കൂൾ ഫുട്ബോൾ കോച്ചായ സാഹിർ മോൻപറഞ്ഞു. വളർന്നു വരുന്ന ഫുട്ബോൾ താരങ്ങളിൽഅവരുടെ  സ്വപ്നങ്ങളെ ലോകനിലവാരത്തിലേക്ക് എത്തിക്കുവാൻ  ഈഫുട്ബോൾ യാത്ര തുണക്കുമെന്ന് അദ്ദേഹംപ്രത്യാശ പ്രകടിപ്പിച്ചു. മാഡ്രിഡ് കൂടാതെ അത്ലറ്റികോ മാഡ്രിഡ് സ്റ്റേഡിയവും    ടീംസന്ദർശിക്കും.2017ൽ നടന്ന സി.ബി.എസ്.ഇ. നാഷണൽ ഫുട്ബോൾ ടൂണമെന്റിൽ മികച്ചപ്രകടനം കാഴ്ച വെച്ച സൺറൈസ് സ്കൂളിലെകുട്ടികളാണ് 18 അംഗ ടീമിലുള്ളത്. യു എ ഇയിൽപ്രവർത്തിക്കുന്ന  ഫുഡ് പാക്ക്, ഹൈബ്രിഡ്ജ്  സ്പോർട്സ്  എന്നീ കമ്പനികൾ ചേർന്നാണ്  ടീമിനായി ജൈസികൾ  ഒരുക്കിയിരിക്കുന്നത്. അബുദാബിയിൽ നിന്നും  ഇതാദ്യമായാണ്  സ്കൂൾഫുട്ബോൾ ടീം മാഡ്രിഡിലേക്കു യാത്ര ചെയ്യുന്നത്.  ജൂൺ 28 തുടങ്ങി ഏഴ് ദിവസം നീണ്ടുനിൽക്കുന്നപര്യടനം ജൂലൈ 5ന്  അവസാനിക്കും.

error: Content is protected !!