fbpx
അബൂദാബി വിനോദം

H20 പ്രദർശനം നവ്യാനുഭവമായി

വിദ്യാലയങ്ങളിൽ ജല സാക്ഷരത അനിവാര്യം -മിഹാദ് അലി അൽ സുവൈദി

കഥാകൃത്ത് സലിം അയ്യനത്തിന്റെ H20 എന്ന ചെറുകഥയെ ആസ്പദമാക്കി രാഗേഷ് കുങ്കുമത്തിന്റെ ബാനറിൽ ഷാബു തിരക്കഥ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന്റെ പ്രഥമ പ്രദർശനം പ്രേക്ഷകർക്ക് നവ്യാനുഭവമായി.

മനുഷ്യവംശത്തിന്റെ  നിലനിൽപ്പിന്  അടിസ്ഥാനമായ  ജലത്തിന്റെ പ്രധാന്യത്തെ വിദ്യാർത്ഥിനിയുടെ സാമൂഹ്യ ബോദ്ധ്യങ്ങളിലൂടെ അവതരിപ്പിച്ചത് വേറിട്ട കാഴ്ചയായി. ജലത്തിന്റെ ലഭ്യതയുമായി ബന്ധപ്പെട്ടായിരിക്കും വരാനിരിക്കുന്ന കാലത്തിന്റെ ഭാവി  നിർണയിക്കപ്പെടുക എന്നത് നേരത്തെ പ്രവചിക്കപ്പെട്ട കാര്യമാണ്. എന്നിട്ടും ജല ഉപയോഗ ശീലങ്ങൾ  മാറ്റിയെടുക്കാൻ കേരളത്തെ പോലെയുള്ള ഉള്ള ഒരു സമൂഹത്തിനു പോലും കഴിയുന്നില്ല. അത്തരം  ജലസാക്ഷരതയുടെ പോരായ്മകൾ ഉണ്ടാക്കുന്ന ഭവിഷ്യത്തുകൾ ചെറുതല്ല. ഇത്തരം കാര്യങ്ങളിലെ ഗൗരവം പൊതു സമൂഹത്തിന്  ബോദ്ധ്യപ്പെടുത്തുന്നതിൽ H20 എന്ന ഹൃസ്വ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.തുടർന്നു നടന്ന ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

നമ്മുടെ വിദ്യാഭ്യാസ  രംഗങ്ങളിൽ ജലസാക്ഷരത  അനിവാര്യമാണെന്ന  നിരീക്ഷണം പ്രസക്തമാക്കുന്നുണ്ട് ഈ സിനിമ.

ഷാർജ റൂളേഴ്സ് കോർട്ട് സെക്രട്ടറി മിഹാദ് അലി അൽ സുവൈദി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സിനിമാ നടനും മാധ്യമ പ്രവർത്തകനുമായ മൊയ്തീതീൻ കോയ, സംവിധായകൻ ഷാബു, നിർമ്മാതാവ് ഗായത്രി കുങ്കുമത്ത് , ഗായത്രി ടീച്ചർ, ബാലചന്ദ്രൻ തെക്കന്മാർ, ഷാൻറി തോമസ് ,സലീം അയ്യനത്ത്, ഷീതൾ എന്നിവർ സംസാരിച്ചു.

20 മിനുട്ട് ദൈർഘ്യമുള്ള സിനിമ പ്രേക്ഷകരിൽ മികച്ച ആവേശമാണുണ്ടാക്കിയത്.

തുടർന്ന് നടന്ന ചർച്ചയിൽ ഷാജി ഹനീഫ്, ഷീല പോൾ, സത്യജിത്ത് വാരിയത്ത്, ഷാനിബ്, ഇ.കെ ദിനേശൻ, കലാമണ്ഡലം ശ്രീജ വിനീഷ്.

ഹബീബ് വടക്കാഞ്ചേരി, മുസ്തഫ മുട്ടുങ്ങൽ,

അലി അക്ബർ പോൾസബാസ്റ്റ്യൻ, ഷമീർ, റഫീഖ് വടക്കാഞ്ചേരി,   പ്രവീൺ പാലക്കിൽ, രഞ്ജിത് വാസുദേവൻ

തുടങ്ങിയവർ സംസാരിച്ചു

.

error: Content is protected !!