fbpx
ഇന്ത്യ കേരളം

ആന്തൂര്‍ സംഭവം : 24 മണിക്കൂര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസം

 

തിരുവനന്തപുരം: ആന്തുരിലെ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ മരണത്തിന് ഉത്തരവാദിയായ നഗരസഭ അധ്യക്ഷ പി.കെ.ശ്യാമളക്കെതിരെയും, ഉദ്യോഗസ്ഥർക്കെതിരെയും IPC 306 വകുപ്പ് പ്രകാരം ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസേടുത്ത് അറസ്റ്റ്ചെയ്യുക ,പ്രവാസികളുടെ ജീവനും ,സ്വത്തിനും സംരക്ഷണം നൽക്കുക, കേരള സർക്കാറിന്റെ പ്രവസികളോടുള്ള അവഗണയും, ചൂക്ഷണവും അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജൂലൈ 2 തിയ്യതി കാലത്ത് 10 മണി മുതൽ ജുലായ് 3 തിയ്യതി കാലത്ത് 10 മണി വരെ
KPCC യുടെ ‘ പ്രവാസി സംഘടനയായ ഇൻകാസ്, ഒ,ഐ,സി, സി, എന്നിവയുടെ നേതൃത്യത്തിൽ ,
1. ഹൈദർ തട്ടതാഴത്ത്, (ഇൻകാസ് യൂത്ത് വിംങ്ങ് യു.എ.ഇ പ്രസിഡൻറ് )
2. ദീപ അനിൽ , ( പ്രസിഡന്റ് ദുബായ് ഇൻകാസ് വനിതാ വിംഗ്)
3. ഫൈസൽ തഹാനി, (പ്രസിഡന്റ്,ഇൻകാസ് അൽ-ഐൻ )
4. ഷാജി പി.കെ കാസിമി (ഒ.ഐ, സി സി, ഗ്ലോബൽ കമ്മിറ്റി മെമ്പർ )

എന്നിവർ സെക്രട്ടറിയെറ്റ് പടിക്കൽ 24 മണിക്കൂർ രാപ്പകൽ നിരാഹാര സമരം ചെയ്യുന്നു.
മുൻ KPCC പ്രസിഡന്റ് ,മുൻ പ്രവാസി കാര്യ മന്ത്രിയുമായ , എം. എം. ഹസ്സൻ ഉദ്ഘാടനം ചെയ്യുന്ന
സമരത്തിൽ ‘
എം പി,
എം.എൽ.എ.,
കെ.പി.സി.സി,
ഡി.സി.സിനേതാക്കൾ,
യൂത്ത് കോൺഗ്രസ്സ്,
മഹിള കോൺഗ്രസ്സ്,
പ്രവാസികോൺഗ്രസ്സ് ,
കെ.എസ്.യു ,
ഐ ൻ ടി യു സി , സംസ്കാരിക പ്രവർത്തകർ, പ്രവാസി സൂഹത്തെ സ്നേഹിക്കുകയും
ആ ശ്രയിക്കുകയും ചെയ്യുന്ന ആയിരങ്ങൾ പങ്കെടുക്കുന്നു

പ്രവാസി സംരംഭകർ നമ്മുടെ നാട്ടിൽ വ്യവസായം നടത്തുന്നതിന് മുന്നിട്ടിറങ്ങുമ്പോൾ സർക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത്. നിന്ന് അനുഭവിക്കുന്ന തിക്താനുഭവങ്ങളും, മാനസീകപീഢങ്ങളും വർദ്ധിച്ചു വരികയാണ്. ഇത്തരം അനുഭവങ്ങളുടെ രക്തസാക്ഷികളാണ് ആന്തൂരിലെ സാജൻ പാറയിലും, പുനലൂരിലെ സുഗതനും . കേരളത്തിൽ നിക്ഷേപമിറക്കാൻ തുനിയുന്ന പ്രവാസികളോട് ഇടത് പാർട്ടികളുടെയൂം, നേതാക്കളുടെയും ,സർക്കാർ ഉദ്യോഗസ്ഥരുടെയും, നിഷേധാത്മക നിലപാട് മുലം പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിക്കുകയോ, കാലതാമസം കൊണ്ടുണ്ടാകുന്ന കടബാധ്യതമൂലം ആത്മഹത്യ ചെയ്യേണ്ടി വരികയോ ചെയ്യുന്നു. പ്രവാസികളോടുള്ള ഇത്തരം നിഷേധാത്മകനിലപാടിൽ പ്രവാസ സമൂഹം ശക്തമായി പ്രതിഷേധിക്കുന്നു. പിണറായി സർക്കാർ. ലോക കേരള സഭ സംഘടിപ്പിച്ച് പ്രവാസ ആഗോള നിക്ഷേപക സംഗമങ്ങൾ ,മാസല ബോണ്ട് ,ഏക ജാലകം എന്നിങ്ങനെ വിവിധ വാഗ്ദാനങ്ങൾ നൽകി പ്രവാസി നിക്ഷേപത്തേ സ്വാഗതം ചെയ്തിട്ട് ആയതിൽ പ്രതീക്ഷയർപ്പിച്ച് കേരളത്തിൽ നിക്ഷേപിച്ചിട്ട് ചതിക്കുഴിയിൽ വീണിട്ടുള്ള നിരവധി പ്രവാസികളുണ്ട്.
ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതിന് പുറമേ പ്രവസികൾ തുടങ്ങുന്ന സംരഭങ്ങൾക്ക് പങ്കാളിയായി മക്കളോ മരുമക്കളോ വരണമെന്നാണ് ഇടത് നേതാക്കളും ഭരണ തല്ലപ്പത്തിരിക്കുന്നവരും ആവിശ്യപ്പെടുന്നത്,

അന്യനാട്ടിൽ ചോര നീരാക്കി കിട്ടുന്ന സംമ്പാദ്യം കൊണ്ട് ഒരു സംരംഭം ആരംഭിക്കുന്നതിന് ലക്ഷങ്ങൾ കൈക്കൂലി കൊടുക്കേണ്ടി വന്നതും പ്രവർത്തനം തുടങ്ങിയതിനുശേഷവും വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും നിരന്തരം സമ്മർദ്ദം നേരിടുകയും ചെയ്യുന്നു.
പ്രവാസികൾ അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്നതിന്
കോൺഗ്രസ്സും പോഷക സംഘടനകളും പ്രതിജ്ഞാബദ്ധമാണ്,
ലോക കേരള സഭ പ്രവാസികളെ ചുക്ഷണം ചെയ്യാനും പൊള്ളയായ വാഗ്ദനങ്ങൾ നൽകി കുംടുംബസമേതം മുഖ്യമന്ത്രിക്കും കുട്ടാളികൾക്കും വിദേശയാത്ര നടത്തി ദൂർത്തടിക്കാനുമുള്ള ഉപായവും ആണെന്ന് തീരിച്ചറിഞ്ഞ കേരളത്തിന്റെ പ്രതിപക്ഷ നേതാവും ,കോൺഗ്രസ്സിന്റെ പ്രവാസി നേതാക്കളും. എം എൽ എ മാരും ലോക കേരള സഭ അംഗത്വം രാജിവെച്ച് പ്രവാസി സമൂഹത്തോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചു മുന്നോട് വന്നത് മുഖ്യമന്ത്രിയുടെ പ്രവസികളൊടുള്ള ഇരട്ട താപ്പ് മനസ്സിലായത് കൊണ്ടാണ്,

പ്രവാസികൾ എന്ന നിലയിൽ പ്രത്യേക പരിഗണനകൾക്ക് ഒന്നും ഞങ്ങൾ ശാഠ്യം പിടിക്കുന്നില്ല. എന്നാൽ എല്ലാ പ്രവാസികളും സമ്പന്നരാണ് എന്ന പൊതുബോധം മാറേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സാധാരണക്കാരായ പ്രവാസികൾ സാമ്പത്തികമായ ചൂഷണത്തിന്റെ ഇരകളാകുന്നത്. ഈ സ്ഥിതി മാറാൻ ഞങ്ങൾക്കിടയിൽ നിന്നുണ്ടായ രണ്ട് രക്തസാക്ഷിത്വങ്ങൾക്ക് കഴിയേണ്ടതുണ്ട്. അതിന് വേണ്ടി ഞങ്ങൾ ചില ആവശ്യങ്ങൾ മുന്നോട്ടു വയ്ക്കുകയാണ്.

* പ്രവാസികൾ തുടങ്ങുന്ന തൊഴിൽ സംരംഭങ്ങളേയും വീടുനിര്‍മ്മാണങ്ങളേയും പതിവ് ചുവപ്പു നാടയുടെ പീഡനങ്ങളിൽ നിന്ന് മോചിപ്പിക്കാൻ ഏക ജാലക സംവിധാനം ഏർപ്പെടുത്തണം.

** കേരളത്തിലെ ഒരു വിഭാഗം രാഷ്ട്രീയ പ്രവർത്തകർക്കും ഉദ്യോഗസ്ഥ വർഗ്ഗത്തിന്നും പ്രവാസികളോടുള്ള സമീപനത്തിൽ മാറ്റം ഉണ്ടാവണം.

*ജോലി നഷ്ടം കാരണം തിരിച്ചു വരുന്ന പ്രവാസികൾ സാമ്പത്തിക സഹായത്തിനായി ബാങ്കുകളെ സമീപിക്കുമ്പോൾ ഉണ്ടാകുന്ന നിഷേധാത്മക നിലപാട് മാറണം.

**സർവ്വോപരി സർക്കാർ സ്ഥാപനങ്ങളെ പ്രവാസി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റണം. അതിനു വേണ്ടി ഒഫീസുകളില്‍ “പ്രവാസി സൗഹൃദ സ്ഥാപനം” എന്ന ബോർഡ് സ്ഥാപിക്കണം.

***പഞ്ചായത്ത് മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവാസി വിഷയങ്ങൾ കേൾക്കാനും പരിഹാരം നിർദ്ദേശിക്കാനും മാസത്തിൽ ഒരു സിറ്റിങ്ങിനുള്ള അവസരം ഉണ്ടാക്കുക

**പ്രവാസികൾക്ക് ഗവർമെൻറിൽ പരാതി ഉന്നയിക്കാനും അതിന് രണ്ട് ആഴ്ചക്കുള്ളിൽ പരിഹാരം ലഭിക്കാനുമുള്ള അവസരം ഉണ്ടാക്കുക.
**ബോധപൂർവ്വം പ്രവാസികളെ പ്രയാസപ്പെടുത്തുന്ന ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നിയമപരമായി ശിക്ഷിക്കുക.

പ്രവാസികളുടെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കോണ്ടും ആന്തുർ നഗരസഭ അദ്ധ്യക്ഷയെ അറസ്റ്റ് ചെയ്യണം എന്നും കുറ്റവാളികളെ നിയമപരമായി ശിക്ഷിക്കണ മെന്നും ആവിശ്യപ്പെട്ട് ഈ വരുന്ന ജൂലൈ 2 ന് സെക്രട്ടറിയേറ്റ് പടിക്കൽ രാവിലെ 10 മുതൽ ജൂലൈ 3 രാവിലെ 10 മണി വരെ രാപ്പകൽ നിരാഹര സമരത്തിനു കേരള സമൂഹത്തിന്റെയും പ്രത്യേകിച്ച് മാധ്യമങ്ങളുടെയും സഹായ സഹകരണങ്ങൾ പ്രതിക്ഷിക്കുന്നു

Press മീറ്റിൽ പങ്കെടുത്തവർ
==============//
1. ഹൈദർ തട്ടതാഴത്ത്, (ഇൻകാസ് യൂത്ത് വിംങ്ങ് യു.എ.ഇ പ്രസിഡൻറ് )
2. ദീപ അനിൽ , ( പ്രസിഡന്റ് ദുബായ് ഇൻകാസ് വനിതാ വിംഗ്)
3. ഫൈസൽ തഹാനി, (പ്രസിഡന്റ്,ഇൻകാസ് അൽ-ഐൻ )
4. ഷാജി പി.കെ കാസിമി (ഒ.ഐ, സി സി, ഗ്ലോബൽ കമ്മിറ്റി മെമ്പർ )

 

 

error: Content is protected !!