fbpx
ചരമം ഷാർജ

ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ലണ്ടനില്‍ അന്തരിച്ചു

ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി (39) അന്തരിച്ചു. .ജൂലായ് ഒന്നിന് തിങ്കളാഴ്ച ലണ്ടനില്‍ വെച്ചായിരുന്നു മരണം.ഷാര്‍ജ അര്‍ബന്‍ പ്ലാനിങ് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍. യു.എ.ഇയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഭൗതിക ശരീരം യുഎയിലേക്കെത്തിക്കുന്നതിന്റേയും ഖബറടക്കത്തിന്റെ തിയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
error: Content is protected !!