Search
Close this search box.

രക്തസമ്മർദ്ദം കണ്ടെത്തുന്നതിനുള്ള സൗജന്യ പരിശോധനകൾ ആരംഭിച്ച് യുഎഇ ആരോഗ്യമന്ത്രാലയം

UAE Ministry of Health Launches Free Blood Pressure Tests

രക്തസമ്മർദ്ദം നേരത്തേ കണ്ടെത്തുന്നതിനുള്ള ദേശീയ കാമ്പയിൻ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) ആരംഭിച്ചു.

ഈ വർഷം, മെയ്, ജൂൺ മാസങ്ങളിൽ രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ 50,000 മുതിർന്നവരിലാണ് സൗജന്യ പരിശോധനകൾ നടത്തുക. ഈ സമയത്ത് നഴ്‌സുമാർ, പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകർ, രാജ്യത്തെ ഫാർമസികളുടെ ഒരു ശൃംഖല എന്നിവർ അടിസ്ഥാന ജനസംഖ്യാ, ക്ലിനിക്കൽ വിവരങ്ങളും രക്തസമ്മർദ്ദ അളവുകളും ശേഖരിക്കും.

രക്തസമ്മർദ്ദം പരിശോധിക്കേണ്ടതിന്റെയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിന്റെയും രക്തസമ്മർദ്ദത്തിനും അതിന്റെ സങ്കീർണതകൾക്കും കാരണമാകുന്ന ഘടകങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനും സമൂഹത്തിനുള്ളിൽ ആരോഗ്യ അവബോധം വളർത്തുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. സാംക്രമികേതര രോഗങ്ങളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യവും ഇതിലുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts