fbpx
Uncategorized

നയ സ്ഥിരതയുടെ ലക്ഷണങ്ങൾ പ്രകടം – ഡോ. ബി.ആർ. ഷെട്ടി

(ചെയർമാൻ – ബി.ആർ.എസ്. വെഞ്ചേഴ്‌സ്, എൻ.എം.സി & ഫിനാബ്ലർ)
ഭരണത്തിൽ തുടർച്ച ലഭിച്ച നരേന്ദ്ര മോദി സർക്കാരിന്റെ ദീർഘകാല കാഴ്ചപ്പാടുകൾ പ്രതിഫലിക്കുന്നതാണ് പുതിയ കേന്ദ്ര ബജറ്റെന്നും നാല് മാസം മുമ്പ് അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ മുൻഗണനകൾ നിലനിർത്തിക്കൊണ്ട് സുസ്ഥിര സാമ്പത്തിക വളർച്ചയാണ് ധനമന്ത്രി ലക്ഷ്യമാക്കുന്നതെന്നും ബി.ആർ.എസ്. വെഞ്ചേഴ്‌സ്, എൻ.എം.സി & ഫിനാബ്ലർ ചെയർമാൻ ഡോ. ബി.ആർ. ഷെട്ടി അഭിപ്രായപ്പെട്ടു. അഞ്ച് വർഷങ്ങൾക്കകം അഞ്ച് ട്രില്യൺ സമ്പത്ശക്തിയെന്ന വലിയ സ്വപ്നം സാധിക്കണമെങ്കിൽ സമഗ്രവും സമയബന്ധിതവുമായ ധീര നീക്കങ്ങൾ ഉണ്ടായേ പറ്റൂ. ബജറ്റിൽ അടിസ്ഥാനസൗകര്യ വികസനത്തിനും സ്വകാര്യ നിക്ഷേപത്തിനും വലിയ ഊന്നൽ തന്നെയുണ്ട്. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങൾക്കും അവിടുത്തെ സാധാരണ ജനങ്ങൾക്കും മുഖ്യധാരയിൽ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞാൽ നമ്മുടെ സമ്പത് ഘടനക്ക് സുസ്ഥിരത ലഭിക്കും. ഗ്രാമീണരെയും ദരിദ്രരെയും കർഷകരെയും ഈ ബജറ്റ് പലയിടത്തും അഭിസംബോധന ചെയ്യുന്നുണ്ട്.

error: Content is protected !!