fbpx
റാസൽഖൈമ

റാസൽഖൈമയിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ

റാസൽഖൈമയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റിനോജ്‌ എന്ന 35 വയസുകാരനാണ് മരിച്ചത്. അൽ ഗെയ്ൽ വ്യവസായ മേഖലയിൽ ജോലി ചെയ്തിരുന്ന ഇയാൾ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

റാസൽഖൈമയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ നടക്കുന്ന പത്താമത്തെ ആത്മഹത്യയാണ് ഇത്. പോലീസ് കേസ് രെജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

error: Content is protected !!