fbpx
ദുബായ്

ജയ്പാൽ റെഢിക്ക് വിട

ഇൻക്കാസ് യു.എ.ഇ കമ്മിറ്റിയുടെ പ്രണാമം
വളരെ ദുഃഖമുള്ള വാർത്തയാണ്.

കോൺഗ്രസ്സിന്റെ മുതിർന്ന നേതാവും, വക്താവും മുൻ കേന്ദ്ര മന്ത്രിയുമായ ജയ്പാൽ റെഢിയുടെ ദേഹവിയോഗം രാഷ്ട്രീയ രംഗത്ത് വലിയൊരു ശൂന്യത സൃഷ്ടിക്കും.

പ്രസാർഭാരതി പോലെയുള്ള വലിയ മാറ്റങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുള്ള അദ്ദേഹത്തിൻറെ വിടവാങ്ങൽ പുതിയ തലമുറയ്ക്ക് വലിയൊരു നഷ്ടം തന്നെയാണ്. പഴയ മൂല്യങ്ങളെയും പുതിയ സാങ്കേതികവിദ്യയേയും കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള അദ്ദേഹത്തിൻറെ പ്രവർത്തന ശൈലി ആകർഷണീയവും ഒപ്പം അനുകരണീയവുമായിരുന്നുവെന്ന് ഞാൻ ഈ സമയത്ത് ഓർക്കുകയാണ്.

അദ്ദേഹത്തിൻറെ ഓർമ്മകൾക്ക് മുന്നിൽ പ്രാർത്ഥനാപൂർവ്വം.
പുന്നക്കൻ മുഹമ്മദലി
ജനറൽ സിക്രട്ടറി
ഇൻക്കാസ് .യു. എ. ഇ

error: Content is protected !!