fbpx
ദുബായ്

40 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി വള്ളിയോട്ട് ഹംസൂട്ടി നാട്ടിലേക്ക് തിരിച്ചു.

ദുബായ്: കണ്ണൂർ ജില്ലയിലെ മാടായി പഞ്ചായത്തില്ല മുട്ടം സ്വദേശി വള്ളിയോട്ട് ഹം സൂട്ടി നീണ്ട 40 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി വിശ്രമ ജീവിതം നയിക്കാൻ നാട്ടിലേക്ക് തിരിച്ചു.1979ൽ  അബൂദാബി ഡിഫൻസിൽ ജോലിക്ക് പ്രവേശിച്ച അദ്ദേഹം നീണ്ട 25 വർഷം അവിടെ സേവനം അനുഷ്ടിച്ചതിച്ചതിന് ശേഷം യു.എ.ഇ. ധനകാര്യ വകുപ്പ് മന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ബഹുമാനപ്പെട്ട ശൈഖ്: ഹംദാൻ ബിൻ റാഷിദിന്റെ സ്റ്റാഫ് ഓഫീസിൽ 15 വർഷമായി പ്രവർത്തിച്ചുവരുകയാണ്.മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗം, ചിരന്തന സാംസ്കാരിക വേദി അംഗമാണ്.
വളരെ ചെറുപ്പത്തിൽ തന്നെ പ്രവാസ ജീവിത നയിച്ചയാളാണ്.   ബോബെ, കൽക്കത്ത എന്നിവിടങ്ങളിൽ യു.എ.ഇ.യിൽ വരുന്നതിന് മുമ്പ് ജോലി ചെയ്യ്തിട്ടുണ്ട്. യു.എ.ഇ.യുടെ വളർച്ച നേരിട്ട് കാണുവാനും, അതിൽ പങ്കാളിയാവുവാൻ സാധിച്ചതിലുള്ള സന്തോഷം എന്നും ഓർമ്മയിൽ നിൽക്കുമെന്നും, 25 വർഷം ഈ രാജ്യത്തിന് വേണ്ടി സേവനം ചെയ്യാൻ കിട്ടിയത് വലിയ ഭാഗ്യമായിട്ടാണ് ഹംസൂട്ടി കാണുന്നത്.മുട്ടം വെങ്ങര സ്വദേശി പുന്നക്കൻ അസ്മയാണ് ഭാര്യ. ശൈഖ്: ഹംദാൻ ബിൻ മുഹമ്മദിന്റെ നാദിർസിബ ക്ലബ്ബിൽ ജോലി ചെയ്യുന്ന ഹാഷിക്ക് ,ദുബൈ സുൽത്താൻ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ഹാഷിഫ്, നാട്ടിൽ കെസന്റ് കോളേജ് ജോലി ചെയ്യുന്ന അഫ്ളൽ മാടായി വാദിഹുദയിലെ വിദ്യാർത്ഥി അർഷദ് എന്നിവർ മക്കളാണ്.യു.എ.ഇ.യുടെ ഭരണാധികാരികളോടും പൗരൻന്മാരോടും ഹംസൂട്ടി നന്ദി പറഞ്ഞു.

error: Content is protected !!