fbpx
ഇന്ത്യ

കനത്ത മഴയെത്തുടർന്ന് മുംബൈയിലെ നാലാമത്തെ തടാകവും കവിഞ്ഞൊഴുകാൻ തുടങ്ങി

ഏഴ് തടാകങ്ങളിലെ മൊത്തം സ്റ്റോക്ക് വ്യാഴാഴ്ച രാവിലെ 87 ശതമാനമായി ഉയർന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.

മുംബൈ :കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് മുംബൈയിലേക്ക് വെള്ളം വിതരണം ചെയ്യുന്ന ഏഴ് ജലസംഭരണികളിൽ ഒന്നായ വെഹാർ തടാകം കവിഞ്ഞൊഴുകാൻ തുടങ്ങി.

സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ (എസ്‌ജി‌എൻ‌പി) സ്ഥിതിചെയ്യുന്ന വെഹാർ തടാകം ബുധനാഴ്ച രാത്രി 9.15 നാണു കവിഞ്ഞൊഴുകാൻ തുടങ്ങി. തുളസി, താൻസ, മൊഡക് സാഗർ എന്നിവയ്ക്ക് ശേഷം നിറഞ്ഞൊഴുകുന്ന നാലാമത്തെ തടാകമാണിത്. 1959 ന് ശേഷം മുംബൈയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ മൺസൂണാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത് . ജൂലൈയിൽ മാത്രം മുംബൈ നഗരത്തിൽ 1464.8 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്

error: Content is protected !!