fbpx
ദുബായ്

ദുബായിലെ സ്വർണ്ണവില : കച്ചവടക്കാരും കസ്റ്റമേഴ്‌സും ആശങ്കയിൽ

ദുബായ് : കഴിഞ്ഞ ആറു വർഷത്തിനിടയിൽ ദുബായിൽ 22 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 140 ദർഹം എന്ന ശരാശരി വിലയിൽ തുടർന്നു വന്ന സാഹചര്യം മാറി ഇന്നലെ ഒരു ഗ്രാമിന് 162.5 ദിർഹമായി വില ഉയർന്ന സാഹചര്യം എല്ലാവരും ആശങ്കയോടെ കാണുകയാണ്. വില ഇത്രയും വർധിച്ചതിനാൽ പലരും സ്വർണത്തിനു അത്യാവശ്യം ഉണ്ടെങ്കിൽ പോലും തങ്ങളുടെ പലകാര്യങ്ങളും മാറ്റി വെയ്ക്കുകയും സ്വർണത്തിന്റെ അളവു കുറയ്ക്കുകയും സ്വർണം വാങ്ങാതെ മാറി പോകുന്നതായും പൊതുവെ പറയപ്പെടുന്നു. ഈ സാഹചര്യം എപ്പോൾ മാറുമെന്ന് ഒരു നിരീക്ഷരും അഭിപ്രായപെടുന്നില്ല. അമേരിക്കയിൽ പലിശ നിരക്ക് വെട്ടിക്കുറച്ചതും ഗൾഫ് രൂക്ഷമായ എണ്ണ പ്രതിസന്ധിയും മറ്റ് രാഷ്ട്രീയ പ്രശ്നങ്ങൾ ഉടലെടുക്കുമെന്നുള്ള ചില സൂചനാ റിപ്പോർട്ടുകളും, അമേരിക്കൻ ഡോളർ ലേശം ശക്തി കുറഞ്ഞതുമൊക്കെ സ്വർണ്ണ വിലക്കയറ്റത്തിന്റെ കാരണമായി പറയുകയാണ്. സ്വർണ്ണം എല്ലാ കാലത്തും മികച്ച ഒരു സ്വത്താണെന്ന് കരുതി കൊണ്ടുള്ള സമീപനമാണ് ഒരു പക്ഷേ ഇങ്ങനെ കുത്തനെയുള്ള വിലക്കയറ്റത്തിന് കാരണമായി മാറിയത്. ദുബായിലെ റീറ്റെയ്ൽ വ്യാപാരികൾക്ക് ഒരു താൽക്കാലികമായെങ്കിലും ഉള്ള തിരിച്ചടിയായി മാറുകയാണ് എന്നാണ് പൊതുവേ പറയുന്നത്. അതുപോലെതന്നെ ഇടപാടുകാരും ഔട്ലെറ്റുകളിൽ വളരെ മാത്രമേ വരുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്.

error: Content is protected !!