fbpx
ദുബായ്

അറഫാദിനം ഓഗസ്റ്റ് 10ന്, ബലി പെരുന്നാൾ 11ന്

ദുബായ് : ചാന്ദ്ര നിരീക്ഷണ സമിതി ഇന്നലെ ചന്ദ്രക്കല നിരീക്ഷിക്കുകയും ദുൽഹജ്ജ് ഒന്ന് ഇന്നാണ് എന്ന് ഉറപ്പു വരുത്തുകയും ചെയ്ത സാഹചര്യത്തിൽ ഇത്തവണ ബലി പെരുന്നാൾ ഓഗസ്റ്റ് 11ന് ആയിരിക്കും. തലേദിവസം അറഫാ സംഗമത്തിൽ അറഫ ഖുതുബ കേൾക്കുന്നതിന് വേണ്ടി ലക്ഷക്കണക്കിന് വിശ്വാസികൾ മക്കയിൽ ഒരുമിച്ചു കൂടും. ഹജ്ജിന്റെ ഒരുക്കങ്ങൾ സജീവമായി നടക്കുകയും അതിന്റെ അനുഷ്ഠാനങ്ങളിലേക്ക് ഹാജിമാർ പ്രവേശിക്കുകയും ചെയ്തു വരുന്നു. ഇതിനോടകം തന്നെ ഗൾഫ് രാജ്യങ്ങളിൽ പെരുന്നാളിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

error: Content is protected !!