fbpx
ഇന്ത്യ കേരളം

വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ മരണം; കാറോടിച്ചത് ശ്രീറാം വെങ്കട്ടരാമനാണെന്ന് സ്ഥിരീകരണം.

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാറോടിച്ചത് ശ്രീറാം വെങ്കട്ടരാമന്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ,അലക്ഷ്യമായി വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയാല്‍ നരഹത്യക്ക് കേസെടുക്കും.

ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫയും സമാനമായ മൊഴിയാണ് നല്‍കിയതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ രാത്രിയാണ് അമിതവേഗതയില്‍ വന്ന് കാറിടിച്ച് സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ മരിച്ചത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

error: Content is protected !!