fbpx
കേരളം

വാഹനാപകടം: ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍, വഫ ഫിറോസിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിന് ഇടയാക്കിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റ് ചെയ്തു. മനപൂര്‍വമുള്ള നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

ഐ.പി.സി 304 പ്രകാരമാണ് കേസ്. ശ്രീറാം മദ്യപിച്ചിരുന്നെന്നാണ് കൂടെയുണ്ടായിരുന്ന യുവതിയുടെ രഹസ്യമൊഴി. വാഹനം ഓടിച്ചത് ശ്രീംറാമാണെന്നും വഫ ഫിറോസ് മൊഴി നല്‍കി. വഞ്ചിയൂര്‍ കോടതിയിലാണ് അഞ്ച് പേജുള്ള രഹസ്യമൊഴി രേഖപ്പെടുത്തിയത്.

ആശുപത്രിയില്‍ എത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ നേരത്തെ ഡി.ജി.പി നിർദേശം നൽകിയിരുന്നു. സംസ്ഥാന സർവ്വേ ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് ഇന്ന് പുലര്‍ച്ചെയാണ് മധ്യമപ്രവര്‍ത്തകനായ കെ മുഹമ്മദ് ബഷീര്‍ മരണപ്പെട്ടത്.

അമിത വേഗതയിലായിരുന്ന വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നേരത്തെ, തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തുകയും ചെയ്തിരുന്നു.

error: Content is protected !!