fbpx
അന്തർദേശീയം ഇന്ത്യ കേരളം ചുറ്റുവട്ടം ദേശീയം

മുഖം മറച്ചു സ്ട്രെക്ച്ചറിൽ ശ്രീറാം മജിസ്‌ട്രറ്റിന്റെ മുന്നിലേക്ക്

സിറാജ് ദിനപത്രം ബ്യുറോ ചീഫ് കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനപകടത്തിൽ ജാമ്മ്യ മില്ലാ വകുപ്പ് കുറ്റം ചുമത്തിയ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ പരിക്കേറ്റ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശ്രീറാമിനെ മുഖം മറച്ച് സ്ട്രെക്ച്ചറിലാണ് ചെയ്താണ് പുറത്തേക്ക് കൊണ്ടുവന്നത് മെഡിക്കൽ കോളേജിലേക്ക് പോയത്. ഉടൻ വഞ്ചിയൂർ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.

ശ്രീറാം വെങ്കിട്ടരാമനു റിമാൻഡിൽ സുഖവാസമെന്നു വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണു നീക്കം. ശ്രീറാമിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ വൈകുകയാണ്. പുറത്ത് പൊലീസ് കാവലുണ്ടെങ്കിലും യുവഡോക്ടർമാർ നിരന്തരം ശ്രീറാമിന്റെ മുറിയിൽ കയറി ഇറങ്ങിയിരുന്നു. പ്രതിസ്ഥാനത്ത് ഉന്നതരായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കാം. കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടാകുമെന്ന ആശങ്കയിൽ, കേസില്‍ നീതിപൂര്‍വകമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് സഹോദരന്‍ അബ്ദുറഹ്മാന്‍ പ്രതികരിച്ചു.

error: Content is protected !!