fbpx
കേരളം ദുബായ്

‘അപ്ന’ അടാട്ട് പഞ്ചായത്ത് NRI’S അസോസിയേഷൻ സ്വീകരണം നൽകി.

ദുബായ് : ഹ്രസ്വ സന്ദർശനാർത്ഥം യു എ യിൽ എത്തിയ ശ്രീ രാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം ഹൈസ്കൂൾ അദ്ധ്യാപികയും സ്റ്റാഫ് സെക്രട്ടറിയുമായ ശ്രീമതി ഗീതാ സുരേന്ദ്രന് ‘അപ്ന’ അടാട്ട് പഞ്ചായത്ത് NRI’S അസോസിയേഷൻ സ്വീകരണം നൽകി. ഇതോടനുബന്ധിച്ച് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡണ്ട് പി ആർ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം പ്രസിഡണ്ട് ബിന്ദു അനിൽകുമാർ, പ്രിയ സനിൽകുമാർ, അപ്ന വൈസ് പ്രസിഡണ്ട് വീരു (ബിനീഷ്) സെക്രട്ടറിമാരായ പ്രജിത്ത്, സനൽകുമാർ,രാധാകൃഷ്ണൻ,സത്യാനന്ദൻ,സജീവൻ, രാജേഷ്,ആന്റോ ആന്റണി ആശംസ നേർന്നുകൊണ്ട് സംസാരിച്ചു.

അനുമോദനങ്ങൾക്കും ആശംസകൾക്കും ഗീതടീച്ചർ മറുപടി പ്രസംഗം നടത്തി . 90 വർഷങ്ങൾ പിന്നിടുന്ന ശ്രീരാമകൃഷ്ണ ഗുരുകുലവിദ്യാമന്ദിരത്തിൽ അദ്ധ്യാപകരും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് നടപ്പിലാക്കി വരുന്ന വിവിധ പരിപാടികളെക്കുറിച്ച് ടീച്ചർ വിശദീകരിച്ചു. ഗുരുശിഷ്യബന്ധങ്ങളിൽ കാതലായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇനിയും പുതിയ മാനങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന്‌ ടീച്ചർ മറുപടി പ്രസംഗത്തിൽ പറഞ്ഞു .

അപ്‌നയുടെ ഉപഹാരം പ്രസിഡണ്ട് പി ആർ ഉണ്ണികൃഷ്ണനും മറ്റ് ഭാരവാഹികളും ചേർന്ന് ടീച്ചർക്ക് സമ്മാനിച്ചു.ജനറൽ സെക്രട്ടറി ക്യഷ്ണദാസ് മേനോൻ സ്വാഗതവും ട്രഷറർ ജിത്ത് ഗോപിനാഥ് നന്ദിയും രേഖപ്പെടുത്തി.

error: Content is protected !!