fbpx
Uncategorized അന്തർദേശീയം ഇന്ത്യ കേരളം ചുറ്റുവട്ടം ദേശീയം

ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല, ശ്രീറാം വെങ്കിട്ടരാമൻ പൂജപ്പുര സെൻട്രൽ ജയിലിൽ.

കാറിടിച് മാധ്യമ പ്രവർത്തകൻ മരിക്കാനിടയായ സംഭവത്തിൽ സിവിൽ സർവീസ് ഉദോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളേജിലേക്ക് മാറ്റാനിരിക്കെ ശ്രീരാമൻ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന മെഡിക്കൽ റിപ്പോർട്ടിനെ തുടർന്ന് ജയിലിലേക്ക് മാറ്റുവാൻ മസ്‌ജിസ്ട്രേറ്റ് ഉത്തരവിട്ടു ആശുപത്രിയിൽനിന്ന് സ്ട്രക്ചറില്‍ കിടത്തി മുഖത്ത് മാസ്‌ക് വെച്ച് സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിലാണ് ശ്രീറാമിനെ മജിസ്‌ട്രേറ്റിന് മുന്നിലേക്ക് കൊണ്ടു പോയത്. മജിസ്ട്രേറ്റ് ആംബുലന്‍സിലെത്തിയാണ് ശ്രീറാമിനെ കണ്ടത്. കേസ് അന്വഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരും ശ്രീറാമിനൊപ്പം ഉണ്ടായിരുന്നു. ജയിൽ സൂപ്രണ്ട് എത്താനായി ജയിലിന് മുന്നിൽ പോലീസ് സംഘം ശ്രീറാമുമായി കാത്ത് നിൽക്കുകയാണ്. ശ്രീറാം വെങ്കിട്ടരാമന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത് വിവാദമായ സാഹചര്യത്തിലാണ് ഇന്ന് സബ് ജയിലിലേക്ക് മാറ്റിയത്.

error: Content is protected !!