fbpx
ഇന്ത്യ കേരളം ചുറ്റുവട്ടം

ഫോക്കസ് ഹൈപ്പർ മാർക്കറ്റ് സംഭവത്തിൽ  മാനേജ്‍മെന്റ്  വിശദികരണം 

കോഴിക്കോട്:  ഫോക്കസ് ഹൈപ്പർ മാർക്കറ്റിൽ മോഷണം നടത്തിയതിന് പിടിയിലായ യുപി സ്വദേശിയെ യഥാസമയം  പോലീസിൽ  ഏല്പിക്കാതിരുന്നതിന് രണ്ടു  ജീവനക്കാരെ പുറത്താക്കിയതായി മാനേജ്‌മെന്റ് അറിയിച്ചു.
ഗോരക്പുർ  എൻ ഐ ഇ എൽ ഐ ടിയിൽ ടെക്നിക്കൽ  ജീവനക്കരനായ പ്രശാന്ത് ഗുപ്ത എന്നയാളെ കഴിഞ്ഞ  31  നു  വൈകിട്ട്  ആറു  മണിക്ക് ഹൈപ്പർ മാർക്കറ്റിൽനിന്നു വില കൂടിയ  കോസ്‌മെറ്റിക്  സാധനങ്ങളുമായി കടന്നു കളയുമ്പോൾ ജിവനക്കാർ  പിടികൂടിയിരുന്നു . ഇതിന് മുമ്പും ഇയാൾ ഇതേ പോലെ വില  കൂടിയ സാധനങ്ങളുമായി പണം നൽകാതെ സ്ഥലം വിട്ടിരുന്നതിനാൽ ജീവനക്കാർ പ്രത്യേകം നിരീക്ഷിച്ചിരുന്നു. പിടിയിലായ ഉടനെ ഇയാൾ അന്നും  അതിനു  മുമ്പും എടുത്ത സാധനങ്ങളുടെ  വിലയടക്കം  സ്വൈപ്പിങ്  മെഷിൻ  സ്വയം  കയ്യിലെടുത്തു പല  കാർഡുകൾ  സ്വൈപ് ചെയ്ത്  പണം നൽകുകയും  പോലീസിൽ അറിയിക്കരുതെന്ന നിബന്ധനയോടെ പഴ്‌സും ഫോണും വാച്ചുമെല്ലാം  ഗ്യാരണ്ടിയായി  വച്ചു  കൊള്ളാൻ ആവശ്യപ്പെടുകയും ആയിരുന്നു. മുമ്പ്  എടുത്ത  സാധനങ്ങളുടെ അടക്കം  കണക്കുകൾ പിറ്റേ ദിവസം എത്തി ക്ലിയർ ചെയ്യാമെന്ന  ധാരണയിൽ പിരിഞ്ഞ ഗുപ്ത പിന്നീട് മറ്റാരുടെയോ സമ്മർദ്ദ പ്രകാരം തന്നെ കൈയ്യേറ്റം ചെയ്തതായും പണവും ഫോണും പിടിച്ചു വാങ്ങിയതായും പോലീസിൽ പരാതിപ്പെടുകയായിരുന്നു. അതേ സമയം മോഷണം നടത്തിയതായി ഇയാൾ  പോലീസിനോട് സമ്മതിച്ചിട്ടുമുണ്ട്.
മോഷണം നടത്തിയതിനു സിറ്റി പോലീസു  കമ്മീഷണർക്ക് ഹൈപ്പർ  മാർക്കറ്റു  ഫ്ലോർ  മാനേജർ പരാതി നൽകിയിട്ടുണ്ട്. ഇത്  സംബന്ധിച്ചു  നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഇതേ വ്യക്തി  കുറേ തവണ  ഹൈപ്പർ  മാർക്കറ്റിൽ  വന്നതായും പല തവണ മോഷണം നടത്തിയതായും  തങ്ങളോടും പോലീസിനോടും  സമ്മതിച്ചിട്ടുണ്ടെന്നും  മാനേജ്‍മെന്റ്  വക്താവ്  അറിയിച്ചു. ഇതിന്റെ  ചില  സിസി ടിവി ദൃശ്യങ്ങളും  പൊലീസിന്  കൈമാറും.
പുറത്തേക്ക്  കടന്ന്  രക്ഷപ്പെടുമ്പോഴാണ്  ഇദ്ദേഹത്തെ  തിരിച്ചു  വിളിച്ചതും  ഓഫിസിലേക്ക്  കൊണ്ടു  പോയതുമെന്നും  പരാതിയിൽ  പറയുന്നു. ഇയാൾ  ഇപ്പോൾ അവകാശപ്പെടുന്നത് പോലെ  ഫോൺ  ചെയ്തുകൊണ്ട്  അറിയാതെ  പുറത്തു  പോയതല്ല. പോകുമ്പോൾ  ഫോൺ  ചെയ്യുന്നുണ്ടായിരുന്നില്ലെന്നും  കയ്യിൽ  ഫോൺ  ഇല്ലായിരുന്നവെന്നും  സിസി  ടിവി  ദൃശ്യങ്ങളിൽ നിന്ന്  വ്യക്തമാണ്.
പണം  നൽകാതെ  സാധനങ്ങളുമായി  പോയത്  സംബന്ധിച്ചു  ചോദിച്ചപ്പോൾ വിവിധ  പോക്കറ്റുകളിൽ  നിന്ന്  10000  ത്തോളം  രൂപയുടെ  ഇനങ്ങൾ  എടുത്തു  മേശപ്പുറത്തേക്കിടുകയും ചാത്തമംഗലം  എൻ ഐ ടി പ്രഫസറാണ്  താൻ  എന്ന്  പറഞ്ഞു  പേഴ്‌സ് , മൊബൈൽ , വാച്ചു  തുടങ്ങിയവ മേശപ്പുറത്തേക്കിടുകയും  ചെയ്തു. പ്രശാന്ത് ഗുപ്ത എൻ ഐ ടി പ്രഫസർ അല്ലെന്നും ഗോരക്പുരിലെ എൻ ഐ ഇലിറ്റിലെ ടെക്നിക്കൽ  വകുപ്പിലെ ഒരു ജീവനക്കാരൻ  ആണെന്നും  അയാളുടെ  ഐ ഡി  കാർഡിൽ  നിന്നു  തന്നെ  വ്യക്തമാണെന്ന്
ഫോക്കസ് ഹൈപ്പർ മാർക്കറ്റ് അധികൃതർ വ്യക്തമാക്കി.
സംഭവം ഉടനെ പോലീസിൽ  അറിയിക്കാതെ സ്വയം കൈകാര്യം ചെയ്യാൻ ശ്രമിച്ചതിനും ക്രിമിനൽ കുറ്റമായിട്ടും കസ്റ്റമറുമായി  ഒത്തു തീർപ്പാക്കി വിട്ടയച്ചതിനും എടുത്ത സാധനങ്ങളേക്കാൾ വലിയ തുക രേഖാമൂലമാണെങ്കിലും സ്വികരിച്ചതിനുമാണ് യഹിയ, കമൽരൂപ്  എന്നീ രണ്ടു  ജീവനക്കാരുടെ പേരിൽ നടപടി സ്വികരിച്ചതെന്നു ഹൈപ്പർ മാർക്കറ്റു മാനേജ്‍മെന്റ്  അറിയിച്ചു. ഗുപ്‌ത  സ്വമേധയാ  സ്വൈപ്  ചെയ്തത്  ആണെങ്കിലും അത്  തടഞ്ഞു  പോലീസിൽ  അറിയിക്കുകയാണ്  ചെയ്യേണ്ടിയിരുന്നത്. ഇക്കാരണത്താലാണ്  രണ്ടു  ജീവനക്കാരുടെ  പേരിൽ  നടപടി  എടുത്തിട്ടുള്ളത്. ഏത്‌  സാഹചര്യത്തിലും ഇപ്രകാരം യാതൊരു  വീഴ്ച്ചയും  ഉണ്ടാവരുതെന്ന് എല്ലാ  ജീവനക്കാർക്കും കർശന നിർദേശം  നൽകിയിട്ടുണ്ട് .
വളരെ  ഉന്നത നിലവാരത്തിൽ  നടത്തിക്കൊണ്ടു  പോകുന്ന   അനവധി  ശാഖകളുള്ള  തങ്ങളുടെ  സ്ഥാപനത്തെ  അപകീർത്തിപ്പെടുത്താനുള്ള  ബോധപൂർവ്വമായ  ശ്രമങ്ങളാണ്  നടന്നത്. നാട്ടിന്റെ  വിവിധ  ഭാഗങ്ങളിൽ നിരവധി  ശാഖകളുള്ള  തങ്ങളുടെ ഹൈപ്പർ  ഗ്രുപ്   ഇതു  വരെ  ഒരു  പരാതിയും  കേൾപ്പിക്കാതെയാണ്  പ്രവർത്തിച്ചു  വന്നിട്ടുള്ളത്. നാട്ടിലും  മറുനാടുകളിലും ധാരാളമായി  ചാരിറ്റി  സംരംഭങ്ങളും  മനുഷ്യസേവനപ്രവർത്തനങ്ങളും  ഇടതടവില്ലാതെ നടത്തി  വരുന്നതും  എല്ലാവർക്കും  അറിയാവുന്നതാണ്. അതിനാൽ  തെറ്റിദ്ധരിപ്പിക്കാനുള്ള  നീക്കങ്ങളിൽ  നാട്ടുകാരും  അധികൃതരും  മാധ്യമങ്ങളും  വഞ്ചിതരാകരുതെന്നും  ഫോക്കസ്  ഹൈപ്പർ മാർക്കറ്റു  എക്സിക്യുട്ടീവ് ഡയറക്ടർ  കെ  അബ്ദുന്നാസർ അറിയിച്ചു.
error: Content is protected !!