fbpx
ഇന്ത്യ കേരളം ചുറ്റുവട്ടം

ശ്രീറാം വെങ്കിട്ടരാമന് ആന്തരികക്ഷതം; ജയിലിൽ ‘കിടത്താതെ’ പൊലീസ് മെഡിക്കൽ കോളജിലേക്കു മാറ്റി.

മദ്യലഹരിയിൽ വാഹനമോടിച്ച മാധ്യമ പ്രവർത്തകൻ കൊല്ലപ്പെടാൻ ഇടയായ സംഭവത്തിൽ പ്രതിയായ ഐ എ സ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കൈയ്യിലും നട്ടെല്ലിലും ചെറിയ രീതിയിലുള്ള പരുക്കു മാത്രമാണുള്ളതെന്നു നേരത്തെ ചികില്‍സിച്ച സ്വകാര്യ ആശുപത്രിയിലെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. റിമാന്‍ഡ് പ്രതി സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അവിടെനിന്ന് ഡിസ്ചാര്‍ജ് ചെയ്തു മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയത്. പൂജപ്പുര ജയിലെത്തിച്ച് നടത്തിയ പരിശോധനകള്‍ക്കുശേഷം മെഡിക്കല്‍ കോളജിലെ പൊലീസ് സെല്ലിലേക്ക് മാറ്റുകയായിരുന്നു.
ശ്രീരാമൻ ആന്തരികക്ഷതം ഉള്ളതിനാലാണ് മള്‍ട്ടി സ്പെഷല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. ഇതു സംബന്ധിച്ച വിശദീകരണത്തിനായി മെഡിക്കല്‍ കോളജ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ല. ശ്രീറാമിന്റെ രക്ത പരിശോധനാഫലം ഇന്നു സമര്‍പ്പിക്കാനാണ് മജിസ്ട്രേട്ട് നിര്‍ദേശിച്ചിരിക്കുന്നത്.

error: Content is protected !!