fbpx
ദുബായ്

സി .കെ അബ്ദുൾ മജീദിന് ദുബായ് ഗവൺമെന്റിന്റെ ഗോൾഡൻ കാർഡ് അംഗീകാരം .

ദുബായ് :പ്രമുഖ പ്രവാസി വ്യവസായിയും ദുബായ് ആസ്ഥാനമായുള്ള അൽ ഷമാലി ഗ്രൂപ്പിന്റ്റെ മാനേജിങ് ഡയറക്ടറുമായ ശ്രീ സി കെ അബ്ദുൾ മജീദിന് ദുബായ് ഗവർമെന്റ് ഗോൾഡൻ കാർഡ് നൽകി ആദരിച്ചു .

അഞ്ചു പതിറ്റാണ്ടിലേറെയായി ദുബായ്-ദെയ്‌റ സ്‌പെർപാർട്സ് മാർക്കറ്റിലെ സജീവ സാന്നിധ്യമാണ് ശ്രീ സി കെ അബ്ദുൾ മജീദ്‌. ദുബായിലെ മലയാളികളുടെ വിവിധ സാംസ്‌കാരിക ക്ഷേമപ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലുള്ള തങ്ങളുടെ പ്രിയങ്കരനായ ശ്രീ സി കെ അബ്ദുൾ മജീദിന് ദുബായ് ഗവൺമെന്റിന്റെ ഗോൾഡൻ വിസ കാർഡ് ലഭിച്ചതിൽ മലയാളി സമൂഹം ഒന്നടങ്കം ആഹ്ളാദത്തിലാണ് .

ദുബായ് ഓട്ടോ സ്പെർപാർട്സ് മേഖലയെ ഏകോപിപ്പിക്കുവാൻ ആദ്യമായി ദുബായ് ഗവൺമെന്റ്‌ രൂപീകരിച്ച എ .പി.എം.ജി (ഓട്ടോ പാർട്സ് മർച്ചന്റ് ഗ്രൂപ്പ് ) തെരഞ്ഞെടുത്ത പ്രഥമ ചെയർമാൻ ആണ് ശ്രീ സി കെ അബ്ദുൾ മജീദ്‌ .
ദുബായ് സ്പെർപാർട്സ് മേഖലയിൽ പണിയെടുക്കുന്ന മൂവായിരത്തോളം വരുന്ന മലയാളികളുടെ സംഘടനയായ സേവാ (സ്‌പെർപാർട്സ് എംപ്ലോയീസ്‌ വെൽഫെയർ അസോസിയേഷൻ )ന്റെ സ്ഥാപകനും പ്രഥമ പ്രസിഡന്റും കൂടിയാണ് ശ്രീ സി കെ അബ്‌ദുൾ മജീദ് .

അഞ്ചുപതിറ്റാണ്ടിലേറെയായി തൻ്റെ പ്രവാസ ജീവിതം തുടരുന്ന ശ്രീ സി കെ അബ്‌ദുൾ മജീദ് കണ്ണൂർ ,കതിരൂർ സ്വദേശിയാണ് .നാട്ടിലും പ്രവാസ ലോകത്തും ബിസിനെസ്സിലും വിദ്യാഭ്യാസരംഗത്തും ,ക്ഷേമപ്രവർത്തനങ്ങളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ സി കെ അബ്‌ദുൾ മജീദ് അനേകം സഹപ്രവർത്തകർക്കും പുതിയ സാരംഭകർക്കും എന്നും വഴികാട്ടിയും മാതൃകയുമാണ് .

ലോകത്തിലെ വിവിധരാജ്യങ്ങൾ സാമ്പത്തികവും രാഷ്ട്രീയപരവുമായ വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ ,യൂ എ ഈ യിൽ എന്നും സുസ്ഥിരതയും നിക്ഷേപകർക്ക് അംഗീകാരവും നൽകുന്ന ദീര്ഘവീക്ഷണവും ഉദാരമനസ്കരുമായ ഭരണകര്താക്കളെ അദ്ദേഹം പ്രകീർത്തിച്ചു.

ഈ അംഗീകാരത്തിന്റെ നിറവിൽ ദുബായിൽ വീണ്ടും പുതിയ സംരംഭങ്ങൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും അൽ ഷമാലി ഗ്രൂപ്പ് തുടക്കം കുറിക്കുമെന്നു അദ്ദേഹം അറിയിച്ചു .

error: Content is protected !!