fbpx
ഇന്ത്യ കേരളം

കേരളത്തിൽ കനത്ത മഴ തുടരുന്നു ; മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു

തിരുവന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. റവന്യൂ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

സംസ്ഥാനത്തെമ്പാടും കനത്ത മഴ തുടരുകയാണ് . ഇടുക്കി,  മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയിലും കാറ്റിലും വ്യാപക നഷ്ടമാണ് പലയിടത്തും ഉണ്ടായിരിക്കുന്നത്.

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പൊന്മുടിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം. പല സ്ഥലങ്ങളിലും മണ്ണിടിയുകയും മരങ്ങള്‍ ഒടിഞ്ഞ് വീഴുകയും ചെയ്യുന്നതിതാല്‍ പൊന്മുടി ഇക്കോ ടൂറിസം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുന്നതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
error: Content is protected !!