fbpx
കേരളം ചുറ്റുവട്ടം

ഇടുക്കി ചിന്നക്കനാലിൽ മണ്ണിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരി മരിച്ചു

കനത്തമഴ തുടരുന്ന സാഹചര്യത്തില്‍‍ അതീവ ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. നിലമ്പൂർ ഇടുക്കി എന്നിവിടങ്ങിലേക്ക് പ്രത്യേക ദുരന്ത നിവാരണ സേനയെ അയച്ചു.
ഇടുക്കിയിൽ മൂന്നിടത് ഉരുൾപൊട്ടൽ ഉണ്ടായി, ഇടുക്കി ചിന്നക്കനാലിൽ ലയത്തിനു മുകളിൽ മണ്ണിടിഞ്ഞ് ഒന്നര വയസുള്ള പെൺ കുഞ്ഞ് മരിച്ചു; 3 പേർക്ക് പരുക്കേറ്റു. ദുരന്തനിവാരണ സേനയുടെ പത്ത് യൂണിറ്റുകളെക്കൂടി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും എന്ന് മുഘ്യമന്ത്രി അറീച്ചു. അ‍ഞ്ചു ജില്ലകളില്‍ കനത്ത നാശനഷ്ടവും ദുരിതവും വിതച്ച് കനത്ത മഴ തുടരുന്നു. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ വെള്ളപ്പൊക്കമാണ്. ഇടുക്കിയിൽ മൂന്നിടത്തും കണ്ണൂരിൽ രണ്ടിടത്തും ഉരുള്‍പൊട്ടി. വയനാട് ചൂരമലയിലും മലപ്പുറം കരുളായിയിലും ഉരുൾപൊട്ടി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

error: Content is protected !!