കേരളം

മഴക്കെടുതി : മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം; വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം ധനസഹായം

തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് 10,000 രൂപ ആദ്യ സഹായമായി നല്‍കും. പഞ്ചായത്ത് സെക്രട്ടറിയും റവന്യൂ ഉദ്യോഗസ്ഥനും ചേര്‍ന്ന് പട്ടിക തയ്യാറാക്കും.

 

സഹായം ലഭിക്കേണ്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ച ശേഷമാണ് തുക വിതരണം ചെയ്യുക. മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട് അതോടൊപ്പം വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും ധനസഹായം നല്‍കാനും മന്ത്രി സഭായോഗം തീരുമാനിച്ചു.

 

കഴിഞ്ഞ പ്രളയകാലത്തെ അതേ ദുരിതാശ്വാസ പാക്കേജാണ് സര്‍ക്കാര്‍ ഇത്തവണയും മുന്നോട്ടുവയ്ക്കുന്നത്.

error: Content is protected !!