fbpx
അന്തർദേശീയം

കാബൂളില്‍ വിവാഹ പാര്‍ട്ടിക്കിടെ ചാവേര്‍ സ്‌ഫോടനം; 63 പേര്‍ കൊല്ലപ്പെട്ടു; 186 പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു.സ്‌ഫോടനത്തില്‍ 186 പേര്‍ക്ക് പരിക്കേറ്റിരുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവാഹചടങ്ങിനിടെയായിരുന്നു ചാവേര്‍ സ്‌ഫോടനം നടന്നത്.

പടിഞ്ഞാറന്‍ കാബൂളിലെ ദുബായ് സിറ്റിഹാളിലാണ് സ്ഫോടനമുണ്ടായത്. പ്രാദേശിക സമയം രാത്രി 10.40-നായിരുന്നു സ്‌ഫോടനമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഷിയ മുസ്ലീങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമാണ് ഇവിടെ. വിവാഹമായതിനാല്‍ നിരവധിപേരാണ് ഹാളിനടുത്തുണ്ടായിരുന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുക്കാന്‍ തയാറായിട്ടില്ല. അതേസമയം, ഷിയ മുസ്ലിങ്ങള്‍ക്കെതിരെ താലിബാനും, ഐഎസ് തീവ്രവാദികളും ആക്രമണം നടത്തുന്നത് ഇവിടെ പതിവാണ്.

error: Content is protected !!