fbpx
കേരളം

പ്രളയബാധിതർക്ക് താങ്ങായി പയ്യോളി ഹൈസ്കൂൾ “96” ബാച്ച്

പയ്യോളി ഹൈസ്കൂൾ കേന്ദ്രീകരിച്ച് നടന്ന് പോരുന്ന പ്രളയ ദുരിതാശ്വാസ മേഖലകളായ വയനാട് , നിലമ്പൂർ ,ഭാഗത്തേക്കുള്ള വിഭവസമാഹരണത്തിൽ വലിയൊരു ഭാഗമാകാൻ 96 ബാച്ചിന് കഴിഞ്ഞു.സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ക്യാമ്പിലേക്കാവിശ്യമായ സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയുണ്ടായി . അതിന്റെ അടിസ്ഥാനത്തിൽ അംഗങ്ങളുടെ കയ്യിൽ നിന്നും നിമിഷ നേരം കൊണ്ട് സമാഹരിച്ച സംഖ്യയിൽ നിന്നും വാങ്ങിയ സാധനങ്ങൾ ഹെഡ് മാസ്റ്റർ ബിനോയ് സാറിനു കൈമാറാൻ 96 ഗ്രൂപ് അംഗങ്ങൾക്ക് സാധിച്ചു .96 ഗ്രൂപ്പിന്റെ കെട്ടുറപ്പും ഒരുമയും ഒരിക്കൽക്കൂടി നമ്മുടെ സ്‌കൂളിനെയും നാടിനെയും സാക്ഷ്യം നിർത്തി തെളിയിക്കാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ഇതിന്റെ അണിയറക്കാർ .

error: Content is protected !!