fbpx
കേരളം ദുബായ് സോഷ്യൽ മീഡിയ വൈറൽ

ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം കഴിയുന്നതോടെ കേരളത്തിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻവർദ്ധന വരുത്തി വിമാനക്കമ്പനികൾ.

ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം കഴിയുന്നതോടെ കേരളത്തിൽനിന്നുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻവർദ്ധന വരുത്തി വിമാനക്കമ്പനികൾ.

അടുത്തമാസമാണ് ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം കഴിഞ്ഞ് സ്‌കൂളുകൾ തുറക്കുന്നത്.ഈ സമയത്ത് നാട്ടിൽനിന്നു മടങ്ങുന്നവരെയും പെരുന്നാൾ കഴിഞ്ഞശേഷം ജോലിക്കു പോകുന്നവരെയും സാരമായി ബാധിക്കുന്നതാണ് ഇപ്പോഴത്തെ വർദ്ധന. ദുബായ്, അബുദാബി, ഷാർജ, ദോഹ, ബഹ്‌െെറൻ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇപ്പോൾ കൊള്ളനിരക്കാണ് ഈടാക്കുന്നത്.സാധാരണ ശരാശരി 5000 മുതൽ 12,000 രൂപ വരെയുള്ള ടിക്കറ്റുകൾക്കാണ് അധികനിരക്ക് ഈടാക്കുന്നത്.സെപ്റ്റംബറിൽ ഓണക്കാലമായതിനാൽ നിരക്കുവർധന തുടരാനാണ് സാധ്യത.
വിദേശകാര്യസഹമന്ത്രിയായി ചുമതലയേറ്റശേഷം വി. മുരളീധരന്റെ നേതൃത്വത്തിൽ ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനി അധികൃതരുമായി ചർച്ച നടത്തിയിരുന്നു. നിരക്ക് കുറയ്ക്കാൻ നടപടിയെടുക്കാമെന്ന് അന്ന് കമ്പനികൾ സമ്മതിച്ചാണ്.

error: Content is protected !!