fbpx
അബൂദാബി

കൃത്യനിഷ്ടയുള്ള എയർലൈനായി ഇത്തിഹാദ് എയർവേയ്സ്.

യു.എ.ഇ.യിലെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് സമയനിഷ്ഠയുടെ കാര്യത്തിൽ ഏറെ മുന്നിലെന്ന് റിപ്പോർട്ട്. ഏവിയേഷൻ ഡേറ്റാ കമ്പനിയായ ഒ.എ.ജി.യുടെ കണക്കുപ്രകാരം ഈ വർഷത്തെ ആദ്യ ഏഴുമാസങ്ങളിൽ ഇത്തിഹാദ് വിമാനങ്ങളുടെ സമയനിഷ്ഠ മറ്റു വിമാന കമ്പനികളേക്കാൾ ശരാശരി 80 ശതമാനത്തിലധികമാണ്.

ഗൾഫ് നാടുകളിലെ ഏറ്റവും തിരക്കേറിയ വിമാനയാത്രാ സീസണാണ് ജൂലായ് മാസം. ഇക്കാലയളവിൽ ആഗോളതലത്തിലെ കണക്കുപ്രകാരം അബുദാബി എയർലൈൻ കൃത്യസമയത്ത് എത്തിച്ചേരുന്നതിലും പുറപ്പെടുന്നതിലും 24-ാംസ്ഥാനത്താണ്. പ്രാദേശിക ശരാശരിയേക്കാൾ 10 ശതമാനവും ഒമാൻ എയറിനേക്കാൾ മൂന്ന് ശതമാനവും മുന്നിലാണ്.

error: Content is protected !!