fbpx
ദുബായ്

ബുർജ് ഖലീഫയുടെ മുകളിൽ 5ജി ലഭ്യമാക്കി യുഎഇ ടെലികോം കമ്പനിയായ ഇത്തിസലാത്ത്

ബുർജ് ഖലീഫയുടെ മുകളിൽ 5ജി ലഭ്യമാക്കി യുഎഇ ടെലികോം കമ്പനിയായ ഇത്തിസലാത്ത്.യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇത്തിസലാത്ത് നേരത്തേ 5ജി വിഡിയോ കോളുകൾ ലഭ്യമാക്കിയിരുന്നു. മെന മേഖലയിൽ ആദ്യമായി ഫൈവ് ജി നടപ്പാക്കിയതും ഇത്തിസലാത്താണ്.ഫൈവ് ജി വ്യാപകമാക്കാൻ യുഎഇ മുഴുവൻ ആയിരം ടവറുകൾ ഈ വർഷം സ്ഥാപിക്കുമെന്നും ഇത്തിസലാത്ത് അധികൃതർ അറിയിച്ചു. ഇതിനൊപ്പം എക്സ്പോ 2020ലും 5ജി ലഭ്യമാക്കാനുള്ള ഉടമ്പടിയിലും ഇത്തിസലാത്ത് പങ്കാളിയായി. 5ജി കണക്‌ഷനുള്ള മെന മേഖലയിലെ ആദ്യവിമാനത്താവളം അബുദാബിയാണ്.

error: Content is protected !!