fbpx
കേരളം ചുറ്റുവട്ടം

സോയിൽ പൈപ്പിങ് പ്രതിഭാസം കേരളിത്തിൽ വൻ മണ്ണിടിച്ചിൽ ഭീഷണി.

സോയിൽ പൈപ്പിങിലൂടെ വെള്ളം ഭൂഗർഭത്തിലേക്ക് സംഭരിക്കപ്പെട്ടതിന്റെ ഫലമായുണ്ടാകുന്ന ആദ്യത്തെ വൻദുരന്തമാണു വയനാട് പുത്തുമലയിലേതെന്നു മണ്ണുസംരക്ഷണ വിഭാഗം തയാറാക്കിയ റിപ്പോർട്ടിൽ. മണ്ണുവീഴ്‌ചയ്‌ക്കു പിന്നിൽ സോയിൽ പൈപ്പിങിന്റെ കാണാക്കൈകളുണ്ടെന്നു ഗവേഷകർ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പ്രളയവും ഉരുൾപൊട്ടലും കഴിഞ്ഞാൽ കേരളം ചർച്ച ചെയ്യേണ്ട പുതിയ ഭീഷണിയായി സോയിൽ പൈപ്പിങ് മാറുന്നു എന്നാണ് സൂചന. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ സോയിൽ പൈപ്പിങ് എന്ന പ്രതിഭാസം ഭൂമിയുടെ സുസ്‌ഥിരതയ്‌ക്കു ഭീഷണി സൃഷ്‌ടിക്കുന്നതായി തിരുവനന്തപുരം ദേശീയ ഭൗമശാസ്‌ത്ര കേന്ദ്രം. (എൻ സെസ്) മുൻ ശാസ്‌ത്രജ്‌ഞൻ ജി. ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പുതിയ പഠനത്തിൽ കണ്ടെത്തി. റിപ്പോർട്ട് രണ്ടാഴ്‌ചയ്‌ക്കുള്ളിൽ സർക്കാരിനു സമർപ്പിക്കും. പുത്തുമല വൈകാതെ സന്ദർശിക്കുമെന്നു ശങ്കർ പറഞ്ഞു.

error: Content is protected !!