Uncategorized ഷാർജ

ഷാർജയിൽ ബാൽക്കണിയിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ  ഇനി പിഴ

താമസക്കെട്ടിടത്തിന്റെ ബാൽക്കണിയിൽനിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ  ഇനി 500 ദിർഹം പിഴ അടയ്ക്കേണ്ടിവരും. ഷാർജയുടെ ശുചിത്വവും നഗരഭംഗിയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മുനിസിപ്പാലിറ്റിയുടെ നീക്കം.

മാലിന്യം വലിച്ചെറിഞ്ഞാൽ ആദ്യഘട്ടത്തിൽ 500 ദിർഹം പിഴയും പിന്നീട് കർശന നടപടിയുമെടുക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.നഗരഭംഗി കാത്തുസൂക്ഷിക്കാൻ ഇത്തരം കർശനനടപടികൾ ആവശ്യമാണെന്ന് ഷാർജ മുനിസിപ്പാലിറ്റി നഗരശുചിത്വ നിയന്ത്രണ വിഭാഗം വ്യക്തമാക്കി.ഉയരമുള്ള കെട്ടിടങ്ങളിലെ താമസക്കാർ ഇത്തരത്തിൽ നിയമലംഘനങ്ങൾ നടത്തുന്നത് വർധിച്ചുവരികയാണ്.ഇതുസംബന്ധിച്ച് താമസക്കെട്ടിടങ്ങളിൽ പോസ്റ്ററുകളും മറ്റും സ്ഥാപിക്കണമെന്ന് മുനിസിപ്പാലിറ്റി കെട്ടിട ഉടമകൾക്ക് നിർദേശം നൽകി.

error: Content is protected !!