അബൂദാബി

അനാരോഗ്യകരമായ മധുര പാനീയങ്ങൾക്കും സിഗരറ്റിനും യു എ ഇയില്‍ നികുതി വര്‍ദ്ധിപ്പിക്കുന്നു.

അനാരോഗ്യകരമായ വസ്തുക്കളുടെ ഉപയോഗ നിയന്ത്രണം കണക്കിലെടുത്ത് മധുര പാനീയങ്ങളുടെയും സിഗരറ്റിന്റെയും നികുതി വര്‍ദ്ധിപ്പിക്കാന്‍ യു.എ.ഇ. മന്ത്രിസഭായോഗം തീരുമാനിച്ചു.2020 ജനുവരി ഒന്നുമുതൽ മധുരമുള്ള പാനീയങ്ങളും ഇലക്ട്രോണിക് പുകവലി ഉപകരണങ്ങളും ഉൾപ്പെടെയുള്ള എക്സൈസ് നികുതി നൽകേണ്ടവയുടെ പട്ടിക വിപുലീകരിക്കും. കൊക്കക്കോള, റെഡ് ബുൾ, പെപ്‌സി എന്നിവയുള്‍പ്പടെ പഞ്ചസാര ചേർത്ത മധുരപലഹാരങ്ങള്‍ ക്കും  ജ്യൂസുകള്‍ക്കും  മറ്റ് പാനീയങ്ങള്‍ക്കും  50 ശതമാനം നികുതി വര്‍ദ്ധനവിന് വിധേയമാകും.475 ദിർഹം മുതല്‍ വില വരുന്ന ഇലക്ട്രോണിക് പുകവലി ഉപകരണങ്ങള്‍ക്ക് 100 % എക്സൈസ് നികുതിയടക്കം വില 950 ദിര്‍ഹംസ് ആയി ഉയരും. അധിക നികുതി നൽകേണ്ട മറ്റ് ഉത്‌പന്നങ്ങളുടെ പട്ടിക സർക്കാർ അടുത്ത ദിവസങ്ങളിൽ പുറത്തിറക്കും.

error: Content is protected !!