അജ്‌മാൻ ബിസിനസ്സ് റീറ്റെയ്ൽ

അജ്‌മാനിൽ തരംഗമായ്… ഹാഷിം ഹൈപ്പർ മാർക്കറ്റ്

അജ്‌മാൻ : നാലു പതിറ്റാണ്ടായി യുഎഇയിലെ ഫ്ലോർ മില്‍ രംഗത്തെ സുപരിചിത സ്ഥാപനമായ ഹാഷിം ഫ്ലോർ മില്‍ ഗ്രൂപ്പിന്റെ ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റ് അജ്മാനില്‍ പ്രവർത്തനമാരംഭിച്ചു. അജ്മാന്‍ അല്‍ റൗദയിലെ ഷൈഖ് മഖ്തൂം ബിന്‍ റാഷിദ് സ്ട്രീറ്റിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവർത്തനമാരംഭിച്ചത്. ഇന്നലെ (20.08.19) വൈകീട്ട് 5.30 ന് ഹാഷിം ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു.

സൂപ്പര്‍മാര്‍ക്കറ്റ്, Department Store എന്നിവ അടങ്ങിയതാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്. ഹൈപ്പര്‍മാര്‍ക്കറ്റിലെത്തുന്ന ഉപഭോക്താക്കള്‍ക്കായി വിശാലമായ പാര്‍ക്കിങ്ങ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 60,000 സ്‌ക്വയര്‍ ഫീറ്റ് ഏരിയയിലാണ് രണ്ട് നിലകളിലായി ഹൈപ്പര്‍മാര്‍ക്കറ്റ് സജ്ജീകരിച്ചിരിക്കുന്നതെന്ന് ഹാഷിം ഗ്രൂപ്പ് ചെയര്‍മാന്‍ മായന്‍ കുട്ടി അറിയിച്ചു.

നിരവധി കിയോസ്‌ക്കുകളും, Tent ഷോപ്പുകളും ഹൈപ്പര്‍മാര്‍ക്കറ്റിനുളളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാഷിം ജനറല്‍ ട്രേഡിങ്ങ് എല്‍.എല്‍.സി, ഹാഷിം ഫ്‌ളോര്‍ മില്‍, ബാഗ്ദാദ് ഫ്ലോർ മില്‍ എന്നീ ബിസിനസ് ഡിവിഷനുകളാണ് ഹാഷിം ഫ്ലോർ മില്‍ ഗ്രൂപ്പിന് കീഴിലുളളത്.

നാല്‍പത് വര്‍ഷത്തിലേറെയായി അജ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്ലോർ മില്ലുകളിലൂടെ സുഗന്ധവ്യജ്ഞനങ്ങളുടെയും വിവിധ മസാലപ്പൊടികളുടെയും വിപണനമേഖലയില്‍ ഇതിനകം യുഎഇയിലെ പ്രശസ്ത സ്ഥാപനമായി വളരാന്‍ സാധിച്ച ഗ്രൂപ്പാണ് ഹാഷിം ഫ്ലോർ മില്‍ ഗ്രൂപ്പ്.

300ലധികം വ്യത്യസ്ത ശ്രേണികളിലുളള സുഗന്ധവ്യജ്ഞനങ്ങളുടയും, ഔഷധ സസ്യങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുന്നുവെന്നതാണ് ഹാഷിം ഗ്രൂപ്പിന്റെ വിപണന മേഖലയിലെ സാന്നിധ്യത്തെ ശ്രദ്ധേയമാക്കുന്നത്. ഓര്‍ഡറുകള്‍ക്ക് അനുസൃത്മായി സ്വന്തം മില്ലുകളില്‍ നിന്നും തയ്യാറാക്കുന്ന കറിക്കൂട്ടുകളിലെ ഒഴിച്ചുകൂടാനാവാത്ത മസാലപ്പൊടികളും, ധാന്യങ്ങളും കാപ്പിപൊടികളുമാണ് ഹാഷിം ഫ്ലോർ മില്ലിൻ്റെ ഉല്‍പന്നങ്ങളില്‍ പ്രധാനപ്പെട്ടത്. അജ്മാനില്‍ ഒരു ഹോള്‍സെയില്‍ ഡിസ്ട്രിബ്യൂഷന്‍ centre ഹാഷിം ഫ്‌ളോര്‍ മില്‍ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

error: Content is protected !!