fbpx
The number of deaths due to covid in the world has crossed 34 lakhs

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ലക്ഷം കവിഞ്ഞു

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10000 ൽ അധികം മരണങ്ങളാണ് റിപോർട്ട് ചെയ്തത്. കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി നാൽപത്തിരണ്ട് ലക്ഷം കടന്നു. ഇന്നലെ മാത്രം അഞ്ച് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ ഒന്നര കോടിയിലധികം പേർ ചികിൽസയിലുണ്ട്.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപോർട്ട് ചെയ്തത്. ഇതുവരെ ആറ് ലക്ഷത്തിലധികം പേരാണ് യുഎസിൽ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് മൂന്ന് കോടി മുപ്പത്തിയേഴ് ലക്ഷം രോഗബാധിതരുണ്ട്. ഇരുപത്തിനാല് മണിക്കൂറിനിടെ 20,000ത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രസീലിലും മരണസംഖ്യ കുത്തനെ ഉയരുകയാണ്. രാജ്യത്ത് 4.36 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഒന്നരകോടിയിലധികം രോഗബാധിതരുണ്ട്. നിലവിൽ പത്ത് ലക്ഷത്തിലധികം പേർ ചികിൽസയിലുണ്ട്.

error: Content is protected !!