അതിർത്തി കടന്നുള്ള അനധികൃത മനുഷ്യക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തി യു.എഇ ; പ്രതികൾ അറസ്റ്റിൽ

രാജ്യത്തിന്റെ അതിർത്തികൾ ലംഘിച്ച് അനധികൃതമായി ആളുകളെ കടത്താൻ നടത്തിയ രണ്ട് വ്യത്യസ്ത ശ്രമങ്ങൾ യു.എഇ സുരക്ഷാ സേന തടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുകയും തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഒന്നാമത്തെ സംഭവം (രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമം): ജി.സി.സി പൗരനായ മുഖ്യപ്രതിയുടെ സഹായത്തോടെ 18 ഏഷ്യൻ പൗരന്മാരെ വിവിധ ഘട്ടങ്ങളിലായി യു.എഇയിലേക്ക് അനധികൃതമായി കടത്താനായിരുന്നു പദ്ധതി. സുരക്ഷാ നിരീക്ഷണത്തിനൊടുവിൽ അതിർത്തി ചെക്ക്‌പോസ്റ്റ് വഴി രാജ്യത്തേക്ക് പ്രവേശിച്ച പ്രതിയെ അധികൃതർ പിടികൂടി. സംശയങ്ങൾ ഒഴിവാക്കാനും […]