യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റും ചില കിഴക്കൻ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.
രാജ്യത്ത് ഇന്ന് താപനില 29 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 24 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 25 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.
എന്നാൽ ഏറ്റവും കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 17 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 7 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ന് രാത്രിയിലും നാളെ ശനിയാഴ്ച രാവിലെയും ഹ്യുമിഡിറ്റി ഉയരാൻ സാധ്യതയുണ്ട്. ചില ആന്തരിക, തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും ലെവലുകൾ 60 മുതൽ 95 ശതമാനം വരെയായിരിക്കും.