ഭക്ഷണപാനീയങ്ങളുടെ ആഗോള സമ്മേളന വേദിയായ ഗൾഫുഡിന്റെ സമാപനദിനം എപ്പോഴും ഉദാരതയുടേതാണ്.
ഭക്ഷണപാനീയങ്ങളുടെ പുതുലോകം പരിചയപ്പെടുത്തുന്ന ഈ മേളയില്‍ അവയെല്ലാം സൗജന്യമായി രുചിച്ചുനോക്കാൻ ‘റെഡി ഫുഡ് ‘ കേന്ദ്രങ്ങളായ ഹാൾ നമ്പർ ഏഴും എട്ടും സന്ദർശിക്കുകയെ വേണ്ടൂ. തിന്നാനും കുടിക്കാനും നിങ്ങളെക്ഷണിച്ചുകൊണ്ട് സ്റ്റാളുകൾക്കുമുമ്പിൽ പുഞ്ചിരി പൊഴിച്ചുനിൽക്കുന്ന ആതിഥേയരെ കാണാം .
പലതരത്തിലും രൂപത്തിലുമുള്ള ഭക്ഷണം നിറച്ച താലവുമായാണ് നിൽപ്പ് . ഇതിൽ ബി.എം. ബേക്ക് മാർട്ട് ,അൽ മറായി തുടങ്ങിയ സ്റ്റാളുകൾ ഉദാരതയിൽ മുമ്പിലാണ്. പല നാടിന്റെയും ഭക്ഷണവൈവിധ്യവും സംസ്കാരവും രുചിച്ചുനോക്കാൻ കിട്ടുന്ന അവസരമായും ഇതിനെക്കാണാം .