വാഹനങ്ങളിൽ നിന്ന് മനഃപൂർവം അമിതശബ്ദം സൃഷ്ടിക്കുകയോ പൊതുശാന്തത തകർക്കുന്നതും റോഡുകളിൽ അപകടമുണ്ടാക്കുന്നതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് അബുദാബി പോലീസ് ഡ്രൈവർമാർക്ക് വീണ്ടും മുന്നറിയിപ്പ് നൽകി.
നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് 2000 ദിർഹം പിഴയും 12 ട്രാഫിക് പോയിൻ്റുകളും ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകൾ ലഭിക്കും.
റസിഡൻഷ്യൽ സോണുകൾക്ക് സമീപമുള്ള മണൽ പ്രദേശങ്ങളോട് ചേർന്നുള്ള റോഡുകളിൽ ഇത്തരം ഹോൺ മുഴക്കൽ പോലുള്ള പ്രവർത്തനങ്ങൾ വ്യാപകമാണെന്ന് അബുദാബി പോലീസ് പറഞ്ഞു. ഇത് കുട്ടികൾ, രോഗികൾ, പ്രായമായവർ തുടങ്ങിയ ദുർബല വിഭാഗങ്ങൾ ഉൾപ്പെടെയുള്ള താമസക്കാർക്കിടയിൽ കാര്യമായ അസ്വസ്ഥതയും ഉത്കണ്ഠയും ഉണ്ടാക്കുന്നുണ്ട്.
കൂടുതൽ ഹോൺ മുഴക്കുന്നതും അമിതമായ ആക്സിലറേഷൻ കൊടുക്കലും ഒഴിവാക്കാൻ വാഹനമോടിക്കുന്നവരോട് അബുദാബി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
#أخبارنا | #شرطة_أبوظبي تحذر السائقين من إحداث الضجيج في المناطق السكنية والرملية
التفاصيل :https://t.co/rWk5GOpkj9 pic.twitter.com/GvRALwEmkO
— شرطة أبوظبي (@ADPoliceHQ) February 23, 2024