മലയാളി സംരംഭകന്റെ ലോകം അറിഞ്ഞ സാഫ്രോൺ ടീ ആയ ‘ഫില്ലി’യും കന്നി പ്രവേശവുമായി ദുബായ് ഗൾഫുഡിൽ !
20 വർഷംകൊണ്ട് നേടിയ തങ്ങളുടെ ബ്രാൻഡ് നെയിം ഇതര ഫുഡ് പ്രോഡക്ടുകളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് ലോകവിപണിയിലേക്കു കടന്നുകയറാൻ സജ്ജമായിനിൽക്കുന്ന കമ്പനിക്ക് ഗൾഫുഡിലെ പങ്കാളിത്തം ഒരു ആഗോളവാതിൽ തുറന്നു കൊടുത്തിരിക്കുന്നു. അത്രമേൽ അന്വേഷണങ്ങളാണ് സ്റ്റാളിൽ ഡിസ്പ്ലേ ചെയ്ത പ്രോഡക്ട് സാമ്പിളുകളിൽ നിന്ന് ലഭിച്ചിട്ടുള്ളത് .
ആസാം, നീലഗിരി തുടങ്ങി തേയിലയുല്പാദനത്തിന് പ്രശതമായ ഇടങ്ങളിൽനിന്ന് ഗുണമേന്മയുള്ള തേയില കണ്ടെത്തി ലോകത്തിനു നൽകുക എന്നതാണ് പ്രധാനമായും കമ്പനി ലക്ഷ്യം വയ്ക്കുന്നത്.ഒരു ഡസനിലധികം പ്രീമിയം ബ്ലന്‍ഡ് പ്രൊഡക്ടുകളാണ് വിപണനത്തിനു തയ്യാറായി വരുന്നത് .
ഫില്ലി നേടിയ ജനപ്രിയത ഇതിലും ആവർത്തിക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് ഫൗണ്ടറും സി ഇ ഒ യുമായ റാഫി ഫില്ലി പറഞ്ഞു.
‘ട്രൂ ബെൽ ഫുഡ്’ ആണ് ഫില്ലിയുടെ ഈ പുതിയ ഉത്പന്നങ്ങൾ യുഎഇയില്‍ വിതരണം ചെയ്യുന്നത്.