യുഎഇ ടൂർ പുരുഷന്മാരുടെ സൈക്ലിംഗ് റേസിന്റെ ആറാം ഘട്ടവുമായി ബന്ധപ്പെട്ട് അബുദാബി നഗരത്തിന് ചുറ്റും നാളെ ഫെബ്രുവരി 23 ന് ഉച്ചയ്ക്ക് ഒരു മണി മുതൽ 4.30 വരെ ചില റോഡുകൾ അടച്ചിടുമെന്ന് അബുദാബിയിലെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ അറിയിച്ചു.
ഇതനുസരിച്ച് അൽദാർ സ്റ്റേജ് എന്ന് പേരിട്ടിരിക്കുന്ന ആറാമത്തെ ഘട്ടത്തിൽ റൈഡർമാർ സാദിയാത്ത് ദ്വീപിലെ ഗംഭീരമായ ലൂവ്രെ അബുദാബിയിൽ നിന്ന് ആരംഭിച്ച് അബുദാബി ബ്രേക്ക്‌വാട്ടറിൽ അവസാനിക്കും
വാഹനമോടിക്കുന്നവരോട് റോഡ് അടച്ചിരിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ തേടാനും ഒരു അസൗകര്യവും ഉണ്ടാകാതിരിക്കാൻ ഡ്രൈവർമാരോട് യാത്ര നേരത്തെ ആരംഭിക്കാനും അതോറിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.
അടച്ചിടുന്ന റോഡുകളുടെ മാപ് താഴെ കൊടുക്കുന്നു