നാട്ടിൽ നിന്നും ദുബായിലെത്തി താമസിക്കുന്നയിടത്തേക്ക് വരുന്ന വഴി വാഹനം മറിഞ്ഞ് അപകടം : മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം.

On the way to Dubai from the country, the vehicle overturned and the accident happened: a tragic end for the Malayali girl.

നാട്ടിൽ നിന്നും ദുബായ് വിമാനത്താവളത്തിലെത്തി ഷാർജയിലെ താമസിക്കുന്നയിടത്തേക്ക് വരുന്ന വഴി വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ 5 വയസ്സുകാരിയായ മലയാളി ബാലിക മരിച്ചു

ഷാർജ ഇന്ത്യൻ സ്‌കൂൾ കെ.ജി. വൺ വിദ്യാർഥിനി നയോമി ജോബ് ആണ് മരണപ്പെട്ടത്. ഇന്ന് വെള്ളിയാഴ്‌ച നാട്ടിൽ നിന്നും രക്ഷിതാക്കൾക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അപകടം. ദുബായ് വിമാനത്താവളത്തിൽ നിന്നും താമസിക്കുന്നയിടത്തേക്ക് വരുന്ന വഴി റാഷിദിയയിൽ വെച്ച് വാഹനത്തിന്റെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ അപകടത്തിൽനിന്നും രക്ഷപ്പെട്ടിട്ടുണ്ട്.

ദുബായ് എമിറേറ്റ്സ് എയർലൈൻസ് ജീവനക്കാരനായ പത്തനംതിട്ട അടൂർ മണക്കാല സ്വദേശി ജോബിൻ ബാബു വർഗീസിൻ്റെയും സോബിൻ ജോബിൻ്റെയും മകളാണ് നയോമി. ഷാർജയിലാണ് ഇവർ താമസം.

.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!