യുഎഇയിൽ ഇന്ന് രാവിലെ രൂപപെട്ട കനത്ത മൂടൽഞ്ഞിനെതുടർന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി റെഡ് അലർട്ട് പ്രഖ്യാപിച്ചു.
നാളെയും മറ്റന്നാളും (ഫെബ്രുവരി 25 ,26 തിയ്യതികളിൽ) ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
ഇന്ന് പുലർച്ചെ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഷെയ്ഖ് സായിദ് റോഡിൽ ദൂരക്കാഴ്ച കുറഞ്ഞിരുന്നു. വാഹനമോടിക്കുന്നവർക്ക് വേഗത കുറയ്ക്കാനും ഫോഗ് ലൈറ്റുകൾ ഉപയോഗിക്കാനും ബോർഡുകളിൽ സന്ദേശങ്ങൾ നൽകിയിരുന്നു.