എത്തിഹാദ് എയർവേസിന് 3 പുതിയ ബോയിങ് 787-9 വിമാനങ്ങൾ കൂടി : അടുത്തമാസം മുതൽ സർവീസുകൾ തുടങ്ങും

Etihad Airways gets 3 new Boeing 787-9s

എത്തിഹാദ് എയർവേസ് 3 പുതിയ ബോയിങ് 787-9 വിമാനങ്ങൾ കൂടി സ്വന്തമാക്കി. അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പുതിയ വിമാനങ്ങൾ അടുത്തമാസം മുതൽ സർവീസുകൾ തുടങ്ങും.

31 ബിസിനസ് സ്യൂട്ടുകൾ, 271 ഇക്കണോമി സീറ്റുകൾ എന്നിവ വിമാനത്തിലുണ്ട്.പുതിയ ഇന്റീരിയറുകളാണ് ക്യാബിനുകളിലുള്ളത്. എയർബസ് എ 380, എ 350, എ 320 ഫാമിലി, ബോയിങ് 777 എന്നിവയുൾപ്പെടെയുള്ള മറ്റു വിമാനങ്ങൾക്കുപുറമെ എത്തിഹാദിന് 43 ഡ്രീംലൈനറുകൾ കൂടി സേവനത്തിലുണ്ട്.

എയർലൈനിൻ്റെ 2030 ലെ വളർച്ച പദ്ധതിക്ക് മുന്നോടിയായാണ് പുതിയ ബോയിങ് വിമാനങ്ങൾകൂടി എത്തിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!