എത്തിഹാദ് എയർവേസ് 3 പുതിയ ബോയിങ് 787-9 വിമാനങ്ങൾ കൂടി സ്വന്തമാക്കി. അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പുതിയ വിമാനങ്ങൾ അടുത്തമാസം മുതൽ സർവീസുകൾ തുടങ്ങും.
31 ബിസിനസ് സ്യൂട്ടുകൾ, 271 ഇക്കണോമി സീറ്റുകൾ എന്നിവ വിമാനത്തിലുണ്ട്.പുതിയ ഇന്റീരിയറുകളാണ് ക്യാബിനുകളിലുള്ളത്. എയർബസ് എ 380, എ 350, എ 320 ഫാമിലി, ബോയിങ് 777 എന്നിവയുൾപ്പെടെയുള്ള മറ്റു വിമാനങ്ങൾക്കുപുറമെ എത്തിഹാദിന് 43 ഡ്രീംലൈനറുകൾ കൂടി സേവനത്തിലുണ്ട്.
എയർലൈനിൻ്റെ 2030 ലെ വളർച്ച പദ്ധതിക്ക് മുന്നോടിയായാണ് പുതിയ ബോയിങ് വിമാനങ്ങൾകൂടി എത്തിച്ചത്.