ഷാർജയെയും മസ്‌കറ്റിനെയും ബന്ധിപ്പിച്ച് യുഎഇ-ഒമാൻ പുതിയ ബസ് സർവീസ് ഫെബ്രുവരി 27 മുതൽ

New UAE-Oman bus service connecting Sharjah and Muscat from February 27

ഷാർജയെയും മസ്‌കറ്റിനെയും ബന്ധിപ്പിച്ച് യുഎഇ-ഒമാൻ പുതിയ ബസ് സർവീസ് ആരംഭിക്കുമെന്ന് പൊതുഗതാഗത കമ്പനിയായ എംവാസലാത്ത് (Mwasalat) അറിയിച്ചു.

ഇതിനായി ഒമാനിലെ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനിയായ എംവാസലാത്ത് ഷാർജയിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി കരാർ ഒപ്പുവച്ചിട്ടുണ്ട്. 2024 ഫെബ്രുവരി 27 മുതൽ പ്രതിദിന സർവീസുകൾ ആരംഭിക്കും. ഷാർജയിൽ നിന്നും മസ്‌കറ്റിൽ നിന്നും രണ്ട് വീതം നാല് യാത്രകളുണ്ടാകും. ഷിനാസ് വഴിയാണ് സർവീസ് നടത്തുക.

10 ഒമാൻ റിയാൽ (95.40 ദിർഹം), 29 ഒമാൻ റിയാൽ (276.66 ദിർഹം) മുതലാണ് നിരക്ക് ഉണ്ടായിരിക്കുക. യാത്രക്കാർക്ക് ചെക്ക്-ഇൻ ബാഗേജായി 23 കിലോയും ഹാൻഡ് ബാഗേജായി 7 കിലോയും കൊണ്ടുപോകാനാകും.

ഷാർജയിൽ നിന്നുള്ള ആദ്യ ബസ് അൽജുബൈൽ ബസ് സ്റ്റേഷനിൽ നിന്ന് രാവിലെ 6.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.30 ന് അസൈബ ബസ് സ്റ്റേഷനിലെത്തും. രണ്ടാമത്തെ ബസ് ഷാർജയിൽ നിന്ന് വൈകിട്ട് നാലിന് പുറപ്പെട്ട് രാത്രി 11.50ന് മസ്‌കറ്റിൽ എത്തും.

മസ്‌കറ്റിൽ നിന്നുള്ള ആദ്യ ബസ് രാവിലെ 6.30ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.40ന് ഷാർജയിലെത്തും. രണ്ടാമത്തേത് മസ്‌കറ്റിൽ നിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് പുലർച്ചെ 1.10ന് അൽജുബൈൽ ബസ് സ്റ്റേഷനിലെത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!